പ്രധാനമന്ത്രിയുടെ ഓഫീസ്
പുനർ തിരഞ്ഞെടുപ്പിൽ വീണ്ടും വിജയം നേടിയ നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
10 SEP 2025 6:21PM by PIB Thiruvananthpuram
നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ അഭിനന്ദനമറിയിച്ചു. വിവിധ മേഖലകളിൽ നോർവേയുമായുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ശ്രീ മോദി എടുത്തു പറഞ്ഞു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“ പുനർ തിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിന് അഭിനന്ദനങ്ങൾ. എല്ലാ മേഖലകളിലും ഇന്ത്യ-നോർവേ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഒത്തുചേർന്ന് പ്രവർത്തിക്കുന്നത് തുടർന്നു കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു."
-SK-
(Release ID: 2165404)
Visitor Counter : 2
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Kannada