വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

സാമൂഹിക, ക്ഷേമ, സുരക്ഷാ മേഖലകളിലെ പരിഷ്കരണ നടപടികൾ തിരിച്ചറിയുന്നതിനായി വനിതാ-ശിശു വികസന മന്ത്രാലയം വിദഗ്ധ ശില്പശാല സംഘടിപ്പിച്ചു

Posted On: 10 SEP 2025 12:24PM by PIB Thiruvananthpuram
സാമൂഹിക, ക്ഷേമ, സുരക്ഷാ മേഖലകളിലെ പരിഷ്കരണ നടപടികൾ തിരിച്ചറിയുന്നതിനായി, കേന്ദ്ര  വനിതാ-ശിശു വികസന മന്ത്രാലയം (MoWCD)സെപ്റ്റംബർ 9 ന് ഒരു വിദഗ്ധ ശില്പശാല സംഘടിപ്പിച്ചു.
 
വനിതാ-ശിശു വികസന മന്ത്രാലയം സെക്രട്ടറി ശ്രീ. അനിൽ മാലിക് ശില്പശാലയിൽ അധ്യക്ഷത വഹിച്ചു.വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ശില്പശാലയിൽ സജീവമായി പങ്കെടുത്തു
 
മിഷൻ സക്ഷം അംഗൻവാടി & പോഷൺ 2.0 - പോഷകാഹാരം മെച്ചപ്പെടുത്തലും ഇ സി സി ഇ വിതരണവും ; മിഷൻ ശക്തി - സ്ത്രീ സുരക്ഷ ശക്തിപ്പെടുത്തൽ, സുരക്ഷയും ശാക്തീകരണവും , മിഷൻ വാത്സല്യ - കുട്ടികളുടെ സമഗ്ര വികസനവും സംരക്ഷണവും ഉറപ്പാക്കൽ എന്നിവയ്ക്ക് കീഴിലുള്ള പരിഷ്കാരങ്ങൾ ചർച്ചയായി.
 
എല്ലാ കോണിലും സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും വനിതാ -ശിശു കേന്ദ്രീകൃത വളർച്ച ഉറപ്പാക്കുന്നതിനുമുള്ള നിയമനിർമ്മാണം, നയങ്ങൾ, പ്രവർത്തനങ്ങൾ, സ്ഥാപനപരമായ പരിഷ്കാരങ്ങൾ എന്നിവ സംബന്ധിച്ച വിലയേറിയ വിവരങ്ങൾ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സെക്രട്ടറിമാർ പങ്കുവെച്ചു.
 
 സഹകരണപരമായ പരിഷ്കരണ നടപടികൾ, സംയോജനം,സാമൂഹ്യ പങ്കാളിത്തം എന്നിവയിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകുക എന്ന സമീപനത്തോടുള്ള മന്ത്രാലയത്തിന്റ പ്രതിജ്ഞാബദ്ധത ഈ ശില്പശാല ആവർത്തിച്ച് സ്ഥിരീകരിച്ചു.
 
****

(Release ID: 2165244) Visitor Counter : 2