പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി അധ്യാപകദിനാശംസകൾ നേർന്നു
Posted On:
05 SEP 2025 8:36AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യാപക ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്നു. മനസ്സുകളെ പരിപോഷിപ്പിക്കുന്നതിൽ അധ്യാപകരുടെ സമർപ്പണം ശക്തവും തിളക്കമാർന്നതുമായ ഭാവിയുടെ അടിത്തറയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. "സമുന്നത പണ്ഡിതനും അധ്യാപകനുമായ ഡോ. എസ്. രാധാകൃഷ്ണന്റെ ജീവിതവും ചിന്തകളും അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ നാം ഓർക്കുന്നു"- ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
"ഏവർക്കും, പ്രത്യേകിച്ച് കഠിനാധ്വാനികളായ എല്ലാ അധ്യാപകർക്കും, വളരെ സന്തോഷകരമായ അധ്യാപകദിനാശംസകൾ! മനസ്സുകളെ പരിപോഷിപ്പിക്കുന്നതിൽ അധ്യാപകരുടെ സമർപ്പണം ശക്തവും തിളക്കമാർന്നതുമായ ഭാവിയുടെ അടിത്തറയാണ്. അവരുടെ പ്രതിജ്ഞാബദ്ധതയും അനുകമ്പയും ശ്രദ്ധേയമാണ്. സമുന്നത പണ്ഡിതനും അധ്യാപകനുമായ ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ജീവിതവും ചിന്തകളും സ്മരിക്കുകയാണ് നാം."
***
SK
(Release ID: 2164102)
Visitor Counter : 2
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu