രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മിലാദ്-ഉൻ-നബിയുടെ പൂർവദിനത്തിൽ രാഷ്ട്രപതി ആശംസകൾ നേർന്നു

Posted On: 04 SEP 2025 6:06PM by PIB Thiruvananthpuram
മിലാദ്-ഉൻ-നബിയുടെ പൂർവദിനത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ആശംസകൾ നേർന്നു : -
 
“പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ മിലാദ്-ഉൻ-നബി ആഘോഷിക്കുന്ന, എല്ലാ സഹ പൗരന്മാർക്കും, പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സഹോദരീസഹോദരന്മാർക്ക് ഞാൻ ഊഷ്മളമായ ആശംസകൾ നേരുന്നു.
 
പ്രവാചകൻ മുഹമ്മദ് നബി ഐക്യത്തിന്റെയും മാനവിക സേവനത്തിന്റെയും സന്ദേശം ജനങ്ങൾക്ക് പകർന്നു നൽകി. അദ്ദേഹത്തിന്റെ ശിക്ഷണം സ്വാoശീകരിക്കാനും സമൂഹത്തിൽ സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കാനും ഈ ഉത്സവം നമ്മെ പ്രചോദിപ്പിക്കുന്നു.
 
ഈ ശുഭകരമായ അവസരത്തിൽ, നമുക്ക് മുഹമ്മദ് നബിയുടെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യത്തിനായി പരിശ്രമിക്കാം.
 
******************
 

(Release ID: 2164008) Visitor Counter : 2