പ്രധാനമന്ത്രിയുടെ ഓഫീസ്
എല്ലാ പൗരന്മാർക്കും താങ്ങാനാകുന്നതും പ്രാപ്യവുമായ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി
Posted On:
04 SEP 2025 8:27PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, എല്ലാ പൗരന്മാർക്കും താങ്ങാനാകുന്നതും പ്രാപ്യവുമായ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. ജൻ ഔഷധി കേന്ദ്രങ്ങൾ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പരിവർത്തനാത്മക സംരംഭങ്ങളെ അടിസ്ഥാനമാക്കി, #NextGenGST പരിഷ്കാരങ്ങൾക്ക് കീഴിൽ ഗവണ്മെന്റ് ഇപ്പോൾ സുപ്രധാന ചുവടുവയ്പ്പ് നടത്തിയിട്ടുണ്ട്.
ഡോ. സുമീത് ഷായുടെ എക്സ് പോസ്റ്റിനോടു പ്രതികരിച്ചു ശ്രീ മോദി കുറിച്ചതിങ്ങനെ:
“ഓരോ ഇന്ത്യക്കാരനും താങ്ങാനാകുന്ന ചെലവിലുള്ള ആരോഗ്യസംരക്ഷണം എല്ലായ്‌പ്പോഴും ഞങ്ങളുടെ ദൗത്യമായിരുന്നു.
ജൻ ഔഷധി കേന്ദ്രങ്ങളിൽനിന്ന് ആയുഷ്മാൻ ഭാരതിലേക്കുള്ള യാത്രയും, ഇപ്പോൾ 33 ജീവൻ രക്ഷാ മരുന്നുകൾക്ക് നികുതി പൂജ്യമാക്കിയതുൾപ്പെടെ അവശ്യ ആരോഗ്യ ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി കുറച്ചതുമടക്കം, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഏവർക്കും കൂടുതൽ പ്രാപ്യവും താങ്ങാനാകുന്നതുമാക്കി മാറ്റാനുള്ള ഞങ്ങളുടെ യാത്ര ഞങ്ങൾ തുടരുന്നു.
#NextGenGST”
-AT-
(Release ID: 2163966)
Visitor Counter : 2
Read this release in:
Bengali
,
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada