ഉരുക്ക് മന്ത്രാലയം
azadi ka amrit mahotsav

17% വാർഷിക വളർച്ചയോടെ MOIL 2025 ഓഗസ്‌റ്റിൽ എക്കാലത്തെയും മികച്ച ഉൽപ്പാദനം രേഖപ്പെടുത്തി

Posted On: 03 SEP 2025 11:32AM by PIB Thiruvananthpuram

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ 17% വളർച്ച രേഖപ്പെടുത്തിക്കൊണ്ട്, 2025 ഓഗസ്റ്റ് മാസത്തിൽ 1.45 ലക്ഷം ടൺ എന്ന ഏറ്റവും ഉയർന്ന ഉത്പാദനം കൈവരിച്ച്  MOIL പ്രകടനനിലവാരം നിലനിർത്തി .

2025 ഓഗസ്റ്റ് മാസത്തിൽ 1.13 ലക്ഷം ടൺ വിൽപ്പനയുമായി കമ്പനി ശക്തമായി പ്രകടനം കാഴ്ചവെച്ചു. ഇത് 25.6% എന്ന ശ്രദ്ധേയമായ വാർഷിക വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. കൂടാതെ, 2025 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ, 7.92 ലക്ഷം ടൺ ഉൽപ്പാദനവും (9.3% വാർഷിക വർധനവ്) 50,621 മീറ്റർ പര്യവേക്ഷണ ഡ്രില്ലിംഗും (8.6% വാർഷിക വർധനവ്) MOIL അതിന്റെ എക്കാലത്തെയും മികച്ച പ്രകടനം രേഖപ്പെടുത്തി.

വെല്ലുവിളികൾക്കിടയിലും ഉൽപ്പാദനത്തിലും വിൽപ്പനയിലും വളർച്ച കൈവരിക്കാനുള്ള MOIL ടീമിന്റെ അക്ഷീണ പരിശ്രമത്തെ CMD ശ്രീ അജിത് കുമാർ സക്‌സേന അഭിനന്ദിച്ചു.

****


(Release ID: 2163350) Visitor Counter : 3