ആയുഷ്
'ദേശീയ ആയുഷ് ദൗത്യവും സംസ്ഥാനങ്ങളിലെ കാര്യക്ഷമതാ നിർമ്മാണവും' എന്ന പ്രമേയത്തിലൂന്നിയുള്ള വകുപ്പുതല ഉച്ചകോടിക്ക് പ്രധാനമന്ത്രിയുടെ ദാർശനിക നേതൃത്വത്തിൻ കീഴിൽ ആയുഷ് മന്ത്രാലയം ആതിഥേയത്വം വഹിക്കും.
Posted On:
31 AUG 2025 9:18AM by PIB Thiruvananthpuram
2025 സെപ്റ്റംബർ 3, 4 തീയതികളിൽ ന്യൂഡൽഹിയിലെ സരിത വിഹാറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ (AIIA) 'ദേശീയ ആയുഷ് ദൗത്യവും സംസ്ഥാനങ്ങളിലെ കാര്യക്ഷമതാ നിർമ്മാണവും' എന്ന പ്രമേയത്തിലൂന്നി രണ്ട് ദിവസത്തെ വകുപ്പുതല ഉച്ചകോടി സംഘടിപ്പിക്കാൻ ആയുഷ് മന്ത്രാലയം ഒരുങ്ങുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയം (സ്വതന്ത്ര ചുമതല) സഹമന്ത്രിയും ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയുമായ ശ്രീ പ്രതാപ് റാവു ജാദവ് ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കും.
സംസ്ഥാന-കേന്ദ്രീകൃത ആശയങ്ങളെക്കുറിച്ചും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും സംബന്ധിച്ചും വിശദമായ ചർച്ചകൾക്കുള്ള വേദി സജ്ജമാക്കുക എന്നതാണ് ആസന്നമായ ഉച്ചകോടിയുടെ ലക്ഷ്യം. ഏറ്റവും താഴെത്തട്ടിലുള്ളതടക്കമുള്ള എല്ലാ അഭിപ്രായങ്ങളും പരിഗണിക്കും.
2025-ൽ നടന്ന നാലാമത് ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞ ആറ് പ്രമേയധിഷ്ഠിത ഉച്ചകോടികളുടെ പരമ്പരയിലെ അവസാന പരിപാടിയാണ് ആയുഷ് മന്ത്രാലയം ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി. വർഷം മുഴുവനുമായി നടന്ന ഈ ഉച്ചകോടികൾ, സുപ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചർച്ചകൾക്കായി കേന്ദ്ര സർക്കാരിലെയും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥരെ ഒരുമിപ്പിച്ചു. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ജൂനിയർ ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാ തലങ്ങളിലുമുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നു.
ഈ ദർശനത്തിന് അനുസൃതമായി, നീതി ആയോഗ് ഉച്ചകോടികൾക്കായി ആറ് പ്രമേയാധിഷ്ഠിത മേഖലകൾ കണ്ടെത്തുകയുണ്ടായി. "സംസ്ഥാനങ്ങളിലെ ദേശീയ ആയുഷ് ദൗത്യവും കാര്യക്ഷമതാ നിർമ്മാണവും" എന്നത് ആറാമത്തെയും അവസാനത്തെയും പ്രമേയമായി തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പിന്തുണയോടെ ആയുഷ് മന്ത്രാലയത്തെ ഏകോപന മന്ത്രാലയമായി നിയോഗിച്ചു.
കേന്ദ്രീകൃത സംഭാഷണം സാധ്യമാക്കുന്നതിനായി, ആറ് പ്രമേയാധിഷ്ഠിത ഉപ സമിതികൾ രൂപീകരിച്ചിട്ടുണ്ട്, അവയിൽ ഓരോന്നും ദൗത്യത്തിന്റെ നിർണായക വശങ്ങളെ അഭിസംബോധന ചെയ്യുകയും 6-7 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്നു. ഏകോപനത്തിനായുള്ള കർമ്മ സമിതി സംസ്ഥാനങ്ങൾ, ഏകോപന ചുമതലയുള്ള സംസ്ഥാനങ്ങൾ ഉപവിഷയങ്ങൾ എന്നിവ ഇനിപ്പറയുന്നു:
സാമ്പത്തിക മാനേജ്മെന്റ്, നിരീക്ഷണം, വിലയിരുത്തൽ എന്നിവയും പ്രൊജക്റ്റ് മാനേജ്മെന്റും : രാജസ്ഥാൻ, മിസോറാം, മേഘാലയ, ചണ്ഡീഗഡ്, പശ്ചിമ ബംഗാൾ, ലക്ഷദ്വീപ്. ഏകോപന ചുമതലയുള്ള സംസ്ഥാനങ്ങൾ: രാജസ്ഥാൻ, മിസോറാം.
മാനവ വിഭവശേഷി ശക്തിപ്പെടുത്തലും കാര്യക്ഷമത വർദ്ധിപ്പിക്കലും ഉൾപ്പെടെയുള്ള സംഘടനാ ഘടന അവലോകനം: മധ്യപ്രദേശ്, സിക്കിം, ഗോവ, ബീഹാർ, ഡൽഹി, നാഗാലാൻഡ്. ഏകോപന ചുമതലയുള്ള സംസ്ഥാനങ്ങൾ: മധ്യപ്രദേശ്, സിക്കിം.
പൊതുജനാരോഗ്യ പരിപാടികൾ ഉൾപ്പെടെയുള്ള ആധുനിക ആരോഗ്യ സേവനങ്ങളുമായി ആയുഷിന്റെ സമന്വയം: ഛത്തീസ്ഗഡ്, ജമ്മു കാശ്മീർ, ഹരിയാന, ഒഡീഷ, ലഡാക്ക്, അരുണാചൽ പ്രദേശ്. ഏകോപന ചുമതലയുള്ള സംസ്ഥാനങ്ങൾ: ഛത്തീസ്ഗഡ്, അരുണാചൽ പ്രദേശ്.
അടിസ്ഥാന സൗകര്യങ്ങൾ, IPHS ആയുഷ് മാനദണ്ഡങ്ങൾ, ആരോഗ്യ സംരക്ഷണ വിതരണം എന്നിവയുൾപ്പെടെ ആയുഷ് സൗകര്യങ്ങൾക്ക് കീഴിലുള്ള ഗുണനിലവാര സേവനങ്ങൾ: ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, തെലങ്കാന, ആൻഡമാൻ, നിക്കോബാർ ദ്വീപു സമൂഹങ്ങൾ, ത്രിപുര, മണിപ്പൂർ. ഏകോപന ചുമതലയുള്ള സംസ്ഥാനങ്ങൾ: ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്.
ആയുഷ് ഔഷധങ്ങളുടെ ബ്രാൻഡിംഗും പാക്കേജിംഗും ഉൾപ്പെടെയുള്ള സംഭരണ സംവിധാനത്തിന്റെ ഗുണനിലവാരം: കർണാടക, തമിഴ്‌നാട്, ഗുജറാത്ത്, ജാർഖണ്ഡ്, പുതുച്ചേരി, അസം. ഏകോപന ചുമതലയുള്ള സംസ്ഥാനങ്ങൾ: കർണാടക, അസം.
വിവിധ മേഖലകളിലെ വിവരസാങ്കേതിക -അധിഷ്ഠിത ഡിജിറ്റൽ സേവനങ്ങൾ: ആന്ധ്രാപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ദാമൻ-ദിയു, കേരളം. ഏകോപന ചുമതലയുള്ള സംസ്ഥാനങ്ങൾ: കേരളം, മഹാരാഷ്ട്ര.
സാമ്പത്തിക മാനേജ്‌മെന്റ്, സംഘടനാ പരിഷ്‌കരണം ഗുണനിലവാര പരിപാലനം, വിവരസാങ്കേതിക -അധിഷ്ഠിത സേവനങ്ങൾ ഉൾപ്പെടെയുള്ള മേഖലകൾ സംബന്ധിച്ച പ്രമേയങ്ങളും അനുബന്ധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശ പ്രാതിനിധ്യവും ശ്രദ്ധാപൂർവ്വം രൂപപ്പെടുത്തിയിട്ടുണ്ട്. ഏകോപന ചുമതലയുള്ള രണ്ട് സംസ്ഥാനങ്ങൾ ഓരോ ഉപ-പ്രമേയത്തെയും സമന്വയിപ്പിച്ച് കേന്ദ്രീകൃതവും ഫലപ്രദവുമായ ചർച്ചകൾ ഉറപ്പാക്കുന്നു.

******************
(Release ID: 2162498)
Visitor Counter : 2