യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ചരിത്രപരമായ യൂറോപ്യൻ ട്രെബിളിന് ശേഷം ഫുട്ബോൾകളിക്കാരായ യുവാക്കളെ ഡോ. മൻസുഖ് മാണ്ഡവ്യ ആദരിച്ചു; ഇന്ത്യൻ ഫുട്ബോളിൻറെ പുതിയ തുടക്കമെന്ന് കേന്ദ്ര മന്ത്രി

प्रविष्टि तिथि: 28 AUG 2025 6:54PM by PIB Thiruvananthpuram
മൊഹാലിയിലെ മിനെർവ അക്കാദമി ഫുട്ബോൾ ക്ലബ്ബിലെ യുവ ഫുട്ബോൾ കളിക്കാരെ ഇന്ന് ന്യൂഡൽഹിയിൽ കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. യൂറോപ്പിലുടനീളമുള്ള അവരുടെ വിജയങ്ങൾ ഇന്ത്യൻ ഫുട്ബോളിന് ഒരു പുതിയ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു.

2025 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ  അണ്ടർ-14/15 ടീമിലെ  22 കളിക്കാർ യൂറോപ്യൻ ട്രെബിൾ പൂർത്തിയാക്കി  ഇതുവരെ നേടാത്ത ഗോതിയ കപ്പ് (സ്വീഡൻ), ഡാന കപ്പ് (ഡെൻമാർക്ക്), നോർവേ കപ്പ് (നോർവേ) എന്നിവ നേടി ചരിത്രം സൃഷ്ടിച്ചു.

"അന്താരാഷ്ട്ര രംഗത്ത് കൂടുതൽ ഖ്യാതി നേടാനുള്ള നമ്മുടെ അന്വേഷണത്തിൽ, ഇന്ത്യൻ ഫുട്ബോളിന് ഇതൊരു പുതിയ തുടക്കമാണ്," ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

യുവ കായികതാരങ്ങൾ എവിടെയൊക്കെ പങ്കെടുത്താലും 'രാഷ്ട്രം ആദ്യം' എന്ന കാര്യം മനസ്സിൽ സൂക്ഷിക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. "സ്‌പോർട്‌സ് സയൻസ്, പോഷകാഹാരം, മാനസിക ആരോഗ്യവിദഗ്ദ്ധർ വഴിയുള്ള യുവാക്കളുടെ മാനസികാരോഗ്യം എന്നിവയിൽ കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. ഇത് രാജ്യത്തിന് വിജയപാത ഉറപ്പിക്കും. യുവാക്കൾ അവരുടെ ഉയർന്ന ആത്മവിശ്വാസവും കായികരംഗത്തോടുള്ള അഭിനിവേശവും നിലനിർത്തണം," ഡോ. മാണ്ഡവ്യ കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും അഭിമാനകരമായ യൂത്ത് ഫുട്‌ബോൾ മത്സരങ്ങളായി കണക്കാക്കുന്നവയാണ് ഈ  മൂന്ന് ടൂർണമെന്റുകൾ. 26 അന്താരാഷ്ട്ര മത്സരങ്ങളിൽ ടീം തോൽവിയറിയറിഞ്ഞില്ല. ദക്ഷിണ അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യൂത്ത് ക്ലബ്ബുകൾക്കെതിരെ അത്ഭുതകരമായി 295 ഗോളുകൾ നേടിയപ്പോൾ ഒരുപിടി ഗോളുകൾ മാത്രമാണ്  വഴങ്ങിയത്.

ഖേലോ ഇന്ത്യ അംഗീകൃത അക്കാദമി കൂടിയായ മിനർവ അക്കാദമി എഫ്‌സി, 2025-ലെ ഗോതിയ കപ്പിൽ, അണ്ടർ-14 ആൺകുട്ടികളുടെ വിഭാഗത്തിൽ, ഇന്ത്യയിൽ നിന്നുള്ള ആറ് ക്ലബ്ബുകളിൽ ഒന്നാണ്. സ്വീഡനിൽ നടന്ന 'യൂത്ത് വേൾഡ് കപ്പ്' എന്നറിയപ്പെടുന്ന 2025-ലെ ഗോതിയ കപ്പിന്റെ ഫൈനലിൽ അവർ കഴിഞ്ഞ  ജൂലൈയിൽ അർജന്റീനയുടെ എസ്ക്യൂല ഡി ഫുട്ബോൾ 18 ടുക്കുമാനെ 4-0ന് പരാജയപ്പെടുത്തി.

കോന്തൂജം യോഹൻബ സിംഗ് (മികച്ച കളിക്കാരൻ, ഗോതിയ കപ്പ്), ഹുയിഡ്രോം ടോണി (മികച്ച കളിക്കാരൻ, ഡാന കപ്പ്) തുടങ്ങിയ കളിക്കാർക്കും വ്യക്തിഗത ബഹുമതികൾ ലഭിച്ചു.
 
SKY
 
*****

(रिलीज़ आईडी: 2161743) आगंतुक पटल : 43
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , English , Urdu , हिन्दी , Gujarati , Tamil , Telugu