പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ കായിക ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി; മേജർ ധ്യാൻ ചന്ദിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 29 AUG 2025 8:39AM by PIB Thiruvananthpuram

ദേശീയ കായിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് ഹൃദയം​ഗമമായ ആശംസകൾ നേർന്നു. ഇതിഹാസ ഹോക്കി താരം മേജർ ധ്യാൻ ചന്ദിനോടുള്ള ആദരസൂചകമായാണ് എല്ലാ വർഷവും ഓഗസ്റ്റ് 29 ന് ദേശീയ കായിക ദിനം ആഘോഷിക്കുന്നത്. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന കായിക മേഖലയെ സൂചിപ്പിച്ചുകൊണ്ട്, കായികക്ഷമതയുടെയും ഫിറ്റ്നസിന്റെയും ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിനും, അത്ലറ്റുകൾക്കുള്ള സ്ഥാപനപരമായ പിന്തുണ ശക്തിപ്പെടുത്തുന്നതിനും, രാജ്യത്തുടനീളമുള്ള ആധുനിക പരിശീലന, മത്സര വേദികളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനുമുള്ള സർക്കാരിന്റെ സമർപ്പണം പ്രധാനമന്ത്രി വീണ്ടും ആവർത്തിച്ചു.

ഇന്ന് എക്‌സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു:

“ദേശീയ കായിക ദിനത്തിൽ എല്ലാവർക്കും ആശംസകൾ! ഈ വിശേഷാവസരത്തിൽ, മേജർ ധ്യാൻ ചന്ദ് ജിക്ക് നാം ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ മികവ് ഇന്നും തലമുറകലളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു.

കഴിഞ്ഞ ദശകത്തിൽ, ഇന്ത്യയുടെ കായിക മേഖല ശ്രദ്ധേയമായ ഒരു പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. യുവ പ്രതിഭകളെ വളർത്തിക്കൊണ്ടുവരുന്ന അടിസ്ഥാനതലത്തിലുള്ള പരിപാടികൾ മുതൽ ലോകോത്തര സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികൾ വരെ, നമ്മുടെ രാജ്യത്ത് ഒരു ഊർജ്ജസ്വലമായ കായിക ആവാസവ്യവസ്ഥ നാം ഇന്ന് കാണുന്നു. കായികതാരങ്ങളെ പിന്തുണയ്ക്കുന്നതിനും, അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും, ഇന്ത്യയെ കായിക മികവിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനും നമ്മുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.“

 

 

***

SK

(Release ID: 2161738) Visitor Counter : 35