രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്‌ട്രപതി പാഴ്‌സി പുതുവത്സരവേളയിൽ ആശംസകൾ നേർന്നു
Posted On:
14 AUG 2025 5:08PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു പാഴ്‌സി പുതുവത്സരാശംസകൾ നേർന്നുകൊണ്ട്, തന്റെ സന്ദേശത്തിൽ പറഞ്ഞു:
“പാഴ്‌സി പുതുവത്സരമായ നവ്‌റോസിന്റെ ശുഭകരമായ വേളയിൽ, എല്ലാ സഹ പൗരന്മാർക്കും, പ്രത്യേകിച്ച് പാഴ്‌സി സഹോദരീസഹോദരന്മാർക്കും എന്റെ ഊഷ്മളമായ ആശംസകലും മംഗളങ്ങളും നേരുന്നു.
നവ്‌റോസ് നവീകരണം, പ്രതീക്ഷ, സമൃദ്ധി എന്നിവയെ പ്രതീകപ്പെടുത്തുന്നു. പാഴ്‌സി സമൂഹത്തിന്റെ ഈ സുപ്രധാന ഉത്സവം നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിനുള്ള ഒരു അവസരമാണ്. പാഴ്‌സി സമൂഹത്തിന്റെ സംരംഭകത്വ മനോഭാവവും പൊതുജനക്ഷേമത്തിനായുള്ള അവരുടെ സമർപ്പണവും നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്.
ഈ പ്രത്യേക ഉത്സവം എല്ലാവർക്കും സമാധാനവും സമൃദ്ധിയും കൊണ്ടുവരട്ടെ, എല്ലാ പൗരന്മാരെയും ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് സംഭാവന ചെയ്യാൻ പ്രചോദിപ്പിക്കട്ടെ”.
******************
(Release ID: 2156450)