സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
100 ദേശീയ പട്ടികജാതി-പട്ടികവർഗ്ഗ ഹബ് പദ്ധതി ഗുണഭോക്താക്കളെ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാൻ 'പ്രത്യേക അതിഥികളായി' ക്ഷണിച്ചു.
Posted On:
14 AUG 2025 1:32PM by PIB Thiruvananthpuram
നൂറ് ദേശീയ പട്ടികജാതി-പട്ടികവർഗ്ഗ ഹബ് (NSSH) പദ്ധതിഗുണഭോക്താക്കളെ, അവരുടെ പങ്കാളികളോടൊപ്പം 2025 ലെ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാൻ 'പ്രത്യേക അതിഥികളായി' കേന്ദ്ര ഗവൺമെന്റ് ക്ഷണിച്ചിട്ടുണ്ട്.
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യാ ഗവൺമെന്റിന്റെ സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്കായുള്ള പൊതു സംഭരണ നയത്തിന് കീഴിൽ പട്ടികജാതി/പട്ടികവർഗ എംഎസ്ഇകളിൽ നിന്ന് നിർബന്ധിതമായ 4% സംഭരണം ഉറപ്പാക്കുന്നതിനുമായി 2016 ൽ പ്രധാനമന്ത്രി NSSH പദ്ധതിക്ക് തുടക്കം കുറിച്ചു. പട്ടികജാതി/പട്ടികവർഗ്ഗ സംരംഭകർക്ക് പൂർണ്ണ പിന്തുണ നൽകുന്നതിനുള്ള ഒരു പദ്ധതിയാണിത്. നിലവിൽ, 1.48 ലക്ഷം പട്ടികജാതി/പട്ടികവർഗ്ഗ സംരംഭകർക്ക് NSSH പദ്ധതിക്ക് കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.
ആറു വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ആറു കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമ/നഗര പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഈ ഗുണഭോക്താക്കൾ. ഈ പ്രത്യേക അതിഥികൾക്ക്, ആദരസൂചകമായി, 2025 ഓഗസ്റ്റ് 15 ന് കേന്ദ്ര എംഎസ്എംഇ മന്ത്രിയും, സഹമന്ത്രിയും ചേർന്ന് ഉച്ചക്ക് വിരുന്ന് ഒരുക്കും. അവർ ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളും സന്ദർശിക്കും.
SKY
*****
(Release ID: 2156436)