രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സിംഗപ്പൂർ ഉപപ്രധാനമന്ത്രി രാഷ്ട്രപതിയെ സന്ദർശിച്ചു

Posted On: 13 AUG 2025 6:33PM by PIB Thiruvananthpuram

സിംഗപ്പൂർ ഉപപ്രധാനമന്ത്രിയും വ്യാപാര-വാണിജ്യ മന്ത്രിയുമായ H. E. Mr ഗാൻ കിം യോങ്ങിന്റെ നേതൃത്വത്തിലുള്ള സിംഗപ്പൂർ മന്ത്രിതല സംഘം ഇന്ന് (ഓഗസ്റ്റ് 13, 2025) രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ രാഷ്ട്രപതി ഭവനിൽ സന്ദർശിച്ചു. ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല ചർച്ചയുടെ (ISMR) മൂന്നാമത് യോഗത്തിൽ പങ്കെടുക്കുന്നതിനായി പ്രതിനിധി സംഘം ഡൽഹിയിലുണ്ട്.

 

 

 പ്രതിനിധി സംഘത്തെ രാഷ്ട്രപതി ഭവനിലേക്ക് സ്വാഗതം ചെയ്ത രാഷ്ട്രപതി, അനിശ്ചിതമായ ഒരു ആഗോള അന്തരീക്ഷത്തിൽ പോലും ഇന്ത്യ-സിംഗപ്പൂർ തന്ത്രപരമായ സമഗ്ര പങ്കാളിത്തം മുന്നേറുന്നതായി ചൂണ്ടിക്കാട്ടി. ഈ വർഷം ആദ്യം, ഉഭയകക്ഷി ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച്, പ്രസിഡന്റ് തർമൻ ഷൺമുഖരത്നം നടത്തിയ ഇന്ത്യ സന്ദർശനം രാഷ്ട്രപതി അനുസ്മരിച്ചു. ISMR ഉൾപ്പെടെ ഉയർന്ന തലത്തിലുള്ള ഇത്തരം നിരന്തര ഇടപെടലുകൾ നമ്മുടെ ബഹുമുഖ ബന്ധങ്ങൾക്ക് ഗതിവേഗം നൽകുമെന്ന് രാഷ്ട്രപതി പറഞ്ഞു.

 

 

 ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഹീനമായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരെ സിംഗപ്പൂർ സ്വീകരിച്ച ശക്തമായ നിലപാടിനെ രാഷ്ട്രപതി അഭിനന്ദിച്ചു.

ഇന്ത്യയുടെ ആക്ട് ഈസ്റ്റ് , മഹാസാഗർ , ഇന്തോ-പസഫിക് എന്നീ നയങ്ങളിൽ സിംഗപ്പൂർ ഒരു പ്രധാന പങ്കാളിയാണെന്ന് രാഷ്ട്രപതി പറഞ്ഞു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സംസ്കാരം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ഇടപെടലുകൾ എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ പങ്കാളിത്തമുണ്ട്. നൈപുണ്യം, ഹരിത സമ്പദ്‌വ്യവസ്ഥ, ഫിൻടെക് തുടങ്ങിയ നൂതന സഹകരണ മേഖലകളിലേക്കും പങ്കാളിത്തം പുരോഗമിക്കുന്നത് സംതൃപ്തി നൽകുന്നതായും രാഷ്ട്രപതി അഭിപ്രായപ്പെട്ടു

 

*****************


(Release ID: 2156182)