മന്ത്രിസഭ
azadi ka amrit mahotsav

ലഖ്‌നൗ മെട്രോ റെയിൽ പദ്ധതിയിൽ 5,801 കോടി രൂപ മുതൽമുടക്കിൽ 12 മെട്രോ സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന 11.165 കിലോമീറ്റർ ദൈർഘ്യമുള്ള 1B ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

Posted On: 12 AUG 2025 3:25PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഉത്തർപ്രദേശിലെ ലഖ്‌നൗ മെട്രോ റെയിൽ പദ്ധതിയുടെ 11.165 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴിക്ക് അംഗീകാരം നൽകി. 7 ഭൂഗർഭ സ്റ്റേഷനുകളും 5 എലിവേറ്റഡ് സ്റ്റേഷനുകളുമുൾപ്പടെ 12 സ്റ്റേഷനുകളാണ് ഇതിലുള്ളത്. ഘട്ടം-1B പ്രവർത്തനക്ഷമമാകുന്നതോടെ, ലഖ്‌നൗ നഗരത്തിൽ 34 കിലോമീറ്റർ സജീവ മെട്രോ റെയിൽ ശൃംഖല ഉണ്ടാകും.

നേട്ടങ്ങളും ശക്തിപ്പെടുന്ന വളർച്ചയും: 

ലഖ്‌നൗ മെട്രോ റെയിൽ പദ്ധതിയുടെ ഘട്ടം-1B നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഒരു പ്രധാന പുരോഗതിയെ പ്രതിനിധീകരിക്കുന്നു. നഗരത്തിലെ മെട്രോ റെയിൽ ശൃംഖലയുടെ ഒരു പ്രധാന വികാസമായി ഘട്ടം-1B പ്രവർത്തിക്കുന്നു.

മെച്ചപ്പെട്ട കണക്റ്റിവിറ്റി: 

ലഖ്‌നൗ മെട്രോ പദ്ധതിയുടെ ഘട്ടം-1B ഏകദേശം 11.165 കിലോമീറ്റർ പുതിയ മെട്രോ ലൈനുകൾ അവതരിപ്പിക്കും, ഇത് നിലവിൽ കാര്യക്ഷമമായ കണക്റ്റിവിറ്റി ഇല്ലാത്ത നഗരത്തിലെ ഏറ്റവും പഴയതും ജനസാന്ദ്രതയുള്ളതുമായ പ്രദേശങ്ങളിൽ പൊതുഗതാഗതം ഗണ്യമായി മെച്ചപ്പെടുത്തും.

ഈ ഘട്ടം ഓൾഡ് ലഖ്‌നൗവിലെ പ്രധാന മേഖലകളെ സുഗമമായി സംയോജിപ്പിക്കാൻ ലക്ഷ്യമിടുന്നു. താഴെപ്പറയുന്നവ ഇതിൽ ഉൾപ്പെടുന്നു:

* അമിനാബാദ്, യഹിയഗഞ്ച്, പാണ്ഡെഗഞ്ച്, ചൗക്ക് തുടങ്ങിയ വാണിജ്യ കേന്ദ്രങ്ങൾ

* പ്രധാനമായും കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി (മെഡിക്കൽ കോളേജ്) പോലുള്ള നിർണായക ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ

* ബരാ ഇമാംബാര, ഛോട്ട ഇമാംബാര, ഭൂൽ ഭുലയ്യ, ക്ലോക്ക് ടവർ, റൂമി ദർവാസ എന്നിവയുൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

* നഗരത്തിന്റെ സമ്പന്നവും ചരിത്രപരവുമായ ഭക്ഷ്യ സംസ്കാരത്തിന് പേരുകേട്ട പാചക കേന്ദ്രങ്ങൾ

മെട്രോ ശൃംഖലയുമായി ഈ സുപ്രധാന മേഖലകളെ ബന്ധിപ്പിക്കുന്നതിലൂടെ, ഘട്ടം-1B കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക മാത്രമല്ല, സാമ്പത്തിക ക്രയവിക്ര‌യങ്ങൾ, ടൂറിസം എന്നിവയെ ഉത്തേജിപ്പിക്കുകയും താമസക്കാർക്കും സന്ദർശകർക്കും നഗര സഞ്ചാരം സുഗമമാക്കുകയും ചെയ്യും.

* ഗതാഗതക്കുരുക്ക് കുറയ്ക്കൽ:  റോഡ് ഗതാഗതത്തിന് ഫലപ്രദമായ ബദൽ എന്ന നിലയ്ക്ക് മെട്രോ റെയിലും ലഖ്‌നൗ നഗരത്തിലെ മെട്രോ റെയിൽ ശൃംഖലയുടെ വിപുലീകരണം എന്ന നിലയ്ക്ക് ഘട്ടം-1B യും ഗതാഗതക്കുരുക്ക് ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ പഴയ ലഖ്‌നൗവിലെ തിരക്കേറിയ റൂട്ടുകളിൽ ഇത് പ്രത്യേകിച്ചും സ്വാധീനം ചെലുത്തും. റോഡ് ഗതാഗതം കുറയുന്നത് വാഹനങ്ങളുടെ സുഗമമായ ചലനത്തിനും, യാത്രാ സമയം കുറയ്ക്കുന്നതിനും, മൊത്തത്തിലുള്ള റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കാരണമാകും.

* പാരിസ്ഥിതിക നേട്ടങ്ങൾ: ഘട്ടം-1ബി ലഖ്‌നൗ മെട്രോ റെയിൽ പദ്ധതിയുടെ കൂട്ടിച്ചേർക്കലും ലഖ്‌നൗ നഗരത്തിലെ മൊത്തത്തിലുള്ള മെട്രോ റെയിൽ ശൃംഖലയിലെ വർദ്ധനവും പരമ്പരാഗത ഫോസിൽ ഇന്ധന അധിഷ്ഠിത ഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോൾ കാർബൺ ഉദ്‌വമനം ഗണ്യമായി കുറയ്ക്കും.

* സാമ്പത്തിക വളർച്ച: യാത്രാ സമയം കുറയ്ക്കുകയും വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് ഡിപ്പോകൾ തുടങ്ങിയ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം വ്യക്തികൾക്ക് അവരുടെ ജോലിസ്ഥലങ്ങളിലേക്കും ലക്ഷ്യസ്ഥാനങ്ങളിലേക്കും കൂടുതൽ കാര്യക്ഷമമായി എത്തിച്ചേരാൻ അനുവദിക്കുന്നതിലൂടെ ഉൽ‌പാദനക്ഷമത വർദ്ധിക്കുകയും ചെയ്യും. കൂടാതെ, മെച്ചപ്പെട്ട കണക്റ്റിവിറ്റി പ്രാദേശിക ബിസിനസുകളെ ഉത്തേജിപ്പിക്കും, പ്രത്യേകിച്ച് പുതിയ മെട്രോ സ്റ്റേഷനുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ, മുമ്പ് എത്തിച്ചേരാൻ കഴിയാതിരുന്ന പ്രദേശങ്ങളിൽ നിക്ഷേപവും വികസനവും ആകർഷിക്കാൻ ഇതിന് കഴിയും.

* സാമൂഹിക പ്രതിഫലനം: ലഖ്‌നൗവിലെ ഘട്ടം-1ബി മെട്രോ റെയിൽ ശൃംഖലയുടെ വിപുലീകരണം പൊതുഗതാഗതത്തിലേക്ക് കൂടുതൽ തുല്യമായ പ്രവേശനം നൽകും, വൈവിധ്യമാർന്ന സാമൂഹിക-സാമ്പത്തിക ഗ്രൂപ്പുകൾക്ക് പ്രയോജനം ചെയ്യും, ഗതാഗത അസമത്വങ്ങൾ കുറയ്ക്കും. യാത്രാ സമയം കുറയ്ക്കുകയും അവശ്യ സേവനങ്ങൾ എളുപ്പത്തിൽ പ്രാപ്യമാവുകയും ചെയ്യുന്നതിലൂടെ ഉയർന്ന ജീവിത നിലവാരത്തിനും വഴിയൊരുക്കും.

ഘട്ടം-1ബി ലഖ്‌നൗ മെട്രോ റെയിൽ പദ്ധതി നഗരത്തിന് ഒരു പരിവർത്തനാത്മക വികസനമായിരിക്കും. മെച്ചപ്പെട്ട കണക്റ്റിവിറ്റി, ഗതാഗതക്കുരുക്ക് കുറയ്ക്കൽ, പാരിസ്ഥിതിക നേട്ടങ്ങൾ, സാമ്പത്തിക വളർച്ച, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവ നൽകുമെന്ന് ഇത് വാഗ്ദാനം ചെയ്യുന്നു. പ്രധാന നഗര വെല്ലുവിളികളെ നേരിടുന്നതിലൂടെയും ഭാവിയിലെ വിപുലീകരണത്തിന് ഒരു അടിത്തറ നൽകുന്നതിലൂടെയും, നഗരത്തിന്റെ വികസന പാതയും സുസ്ഥിരതയും രൂപപ്പെടുത്തുന്നതിൽ ഘട്ടം-1ബി നിർണായക പങ്ക് വഹിക്കും.

***

SK


(Release ID: 2155626)