തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരഞ്ഞെടുപ്പ് സംവിധാനത്തിലെ ശുദ്ധീകരണം തുടരുന്നു
Posted On:
11 AUG 2025 5:17PM by PIB Thiruvananthpuram
രജിസ്റ്റർ ചെയ്തതും ദേശീയ സംസ്‌ഥാന അംഗീകാരം ലഭിക്കാത്തതുമായ 476 രാഷ്ട്രീയ കക്ഷികളെ കൂടി പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു
1951 ലെ ജനപ്രാതിനിധ്യ നിയമം, വകുപ്പ് 29A പ്രകാരമാണ് രാജ്യത്തെ രാഷ്ട്രീയ കക്ഷികൾ (ദേശീയ/സംസ്ഥാന/RUPP കൾ) തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, ഒരു രാഷ്ട്രീയ കക്ഷിയായി ഒരിക്കൽ രജിസ്റ്റർ ചെയ്ത ഏതൊരു സംഘടനയ്ക്കും ചിഹ്നം, നികുതി ഇളവുകൾ തുടങ്ങിയ പ്രത്യേകാവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ അർഹതയുണ്ട്.
ഒരു രാഷ്ട്രീയ കക്ഷി തുടർച്ചയായി ആറ് വർഷം തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നില്ലെങ്കിൽ, ആ കക്ഷിയെ രജിസ്റ്റർ ചെയ്ത കക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമെന്ന് രാഷ്ട്രീയ കക്ഷികളുടെ രജിസ്ട്രേഷനുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമഗ്രവും നിരന്തരവുമായ ഉദ്യമങ്ങളുടെ ഭാഗമായി, 2019 മുതൽ തുടർച്ചയായി 6 വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന അവശ്യ വ്യവസ്ഥ പാലിക്കാത്ത രജിസ്റ്റർ ചെയ്തതും ദേശീയ സംസ്‌ഥാന അംഗീകാരമില്ലാത്തതുമായ രാഷ്ട്രീയ കക്ഷികളെ (RUPP) കണ്ടെത്തി പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യവ്യാപകമായി നടത്തിവരുന്നു.
ഈ പ്രക്രിയയുടെ ആദ്യ റൗണ്ടിൽ, 2025 ഓഗസ്റ്റ് 9-ന് ECI 334 RUPP-കളെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതോടെ പട്ടികയിലുൾപ്പെട്ട RUPP-കളുടെ എണ്ണം 2,854-ൽ നിന്ന് 2,520 ആയി കുറഞ്ഞു.
രണ്ടാം റൗണ്ടിൽ, രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്ള 476 RUPP-കളെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. (അനുബന്ധം)
ഒരു കക്ഷിയെയും അനധികൃതമായി പട്ടികയിൽ നിന്ന് ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, ഈ RUPP-കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ അതത് സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, തുടർന്ന് ബന്ധപ്പെട്ട മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ മുമ്പാകെ ഹിയറിംഗിനുള്ള അവസരം കക്ഷികൾക്ക് ലഭിക്കും.
ഏതൊരു RUPP യെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസർമാരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും കൈക്കൊള്ളുക.
Annexure
RUPP ളുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക്
SI No.
|
State/UT
|
No. of RUPPs
|
1
|
Andaman & Nicobar Island
|
1
|
2
|
Andhra Pradesh
|
17
|
3
|
Assam
|
3
|
4
|
Bihar
|
15
|
5
|
Chandigarh
|
1
|
6
|
Chhattisgarh
|
7
|
7
|
Delhi
|
41
|
8
|
Goa
|
5
|
9
|
Gujarat
|
10
|
10
|
Haryana
|
17
|
11
|
Himachal Pradesh
|
2
|
12
|
Jammu & Kashmir
|
12
|
13
|
Jharkhand
|
5
|
14
|
Karnataka
|
10
|
15
|
Kerala
|
11
|
16
|
Madhya Pradesh
|
23
|
17
|
Maharashtra
|
44
|
18
|
Manipur
|
2
|
19
|
Meghalaya
|
4
|
20
|
Mizoram
|
2
|
21
|
Nagaland
|
2
|
22
|
Odisha
|
7
|
23
|
Punjab
|
21
|
24
|
Rajasthan
|
18
|
25
|
Tamil Nadu
|
42
|
26
|
Telangana
|
9
|
27
|
Tripura
|
1
|
28
|
Uttar Pradesh
|
121
|
29
|
Uttarakhand
|
11
|
30
|
West Bengal
|
12
|
|
Total
|
476
|
*******************
(Release ID: 2155342)