പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്രയിലെ പൂനെയിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
പി എം എൻ ആർ എഫിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു
പോസ്റ്റഡ് ഓണ്‍:
11 AUG 2025 4:35PM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെ പൂനെയിലുണ്ടായ അപകടത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.
മരണപ്പെട്ട ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;
“മഹാരാഷ്ട്രയിലെ പൂനെയിലുണ്ടായ അപകടത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടതിൽ ദുഖമുണ്ട്. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ.
മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും: പ്രധാനമന്ത്രി @narendramodi”
***
NK
( റിലീസ് ഐ.ഡി: 2155090)
സന്ദര്‍ശക കൗണ്ടര്‍ : 29
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada