പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ  പ്രസിഡന്റ് പുടിനുമായി സംസാരിച്ചു


യുക്രെയ്നുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രിയെ അറിയിച്ചു

സംഘർഷം സമാധാനപരമായി പരിഹരിക്കുക എന്ന ഇന്ത്യയുടെ സ്ഥിരം  നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു

ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷവും പ്രത്യേകവുമായ   തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ ആവർത്തിച്ചു

വാർഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കാൻ  പ്രസിഡന്റ് പുടിനെ പ്രധാനമന്ത്രി ശ്രീ മോദി ക്ഷണിച്ചു

Posted On: 08 AUG 2025 6:31PM by PIB Thiruvananthpuram

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണിൽ സംസാരിച്ചു.

യുക്രൈനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രിയെ അറിയിച്ചു.

പ്രസിഡന്റ് പുടിന്റെ വിശദമായ അവലോകനത്തിന്  നന്ദി പറഞ്ഞ പ്രധാനമന്ത്രി, സംഘർഷം സമാധാനപരമായി പരിഹരിക്കുക എന്ന ഇന്ത്യയുടെ സ്ഥിരം നിലപാട് ആവർത്തിച്ചു.

ഉഭയകക്ഷി അജണ്ടയിലെ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ച് സ്ഥിരീകരിച്ചു.

ഈ വർഷം അവസാനം നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് പ്രസിഡന്റ് പുടിനെ, പ്രധാനമന്ത്രി  ശ്രീ മോദി ക്ഷണിച്ചു.

**** 

SK


(Release ID: 2154411)