രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രക്ഷാബന്ധൻ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ആശംസകൾ നേർന്നു

Posted On: 08 AUG 2025 4:26PM by PIB Thiruvananthpuram

രക്ഷാബന്ധൻ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി പൗരന്മാർക്ക് ആശംസകൾ നേർന്ന രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു തന്റെ സന്ദേശത്തിൽ ഇപ്രകാരം പറഞ്ഞു: -

“രക്ഷാബന്ധന്റെ ശുഭകരമായ വേളയിൽ, ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ പൗരന്മാർക്കും ഞാൻ എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു. 

സഹോദരീസഹോദരന്മാർ തമ്മിലുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അതുല്യമായ ബന്ധത്തെ സൂചിപ്പിക്കുന്നതാണ് പരിപാവനമായ രക്ഷാബന്ധൻ ഉത്സവം. ഈ ഉത്സവം സമൂഹത്തിൽ ഐക്യത്തിന്റെയും ഒരുമയുടെയും ആശയത്തെ പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ധാർമ്മിക മൂല്യങ്ങളും സംരക്ഷിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ആഘോഷം. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരെ ബഹുമാനിക്കാനുമുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ഈ ഉത്സവം കൂടുതൽ ശക്തിപ്പെടുത്തുന്നു.

 എല്ലാ സ്ത്രീകൾക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നതും രാജ്യത്തിന്റെ വികസനത്തി സജീവമായി സംഭാവന നൽകാൻ കഴിയുന്നതുമായ ഒരു സമൃദ്ധമായ രാജ്യം സൃഷ്ടിക്കുന്നതിന് നമുക്ക് ഈ അവസരത്തിൽ പ്രതിജ്ഞയെടുക്കാം”.

 

രാഷ്ട്രപതിയുടെ സന്ദേശം കാണാൻ ദയവായി ഇവിടെ ക്ലിക്കുചെയ്യുക:

 

 

*****************


(Release ID: 2154385)