വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
2023-ലെ ചലച്ചിത്രങ്ങൾക്കുള്ള 71-ാമത് ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
12th ഫെയിൽ മികച്ച ഫീച്ചർ ഫിലിം പുരസ്‌കാരം കരസ്ഥമാക്കി
ഫ്ലവറിംഗ് മാൻ എന്ന ചിത്രത്തിനാണ് മികച്ച നോൺ-ഫീച്ചർ ചിത്രത്തിനുള്ള പുരസ്‌കാരം; ഗോഡ് വൾച്ചർ ആൻഡ് ഹ്യൂമൻ മികച്ച ഡോക്യുമെന്ററി
ജവാൻ, 12th ഫെയിൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്ക്കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും പങ്കിട്ടു
മിസിസ് ചാറ്റർജി V/s നോർവേയിലെ അഭിനയത്തിന് റാണി മുഖർജി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു
വിജയരാഘവൻ, മുത്തുപേട്ടൈ സോമു ഭാസ്‌കർ എന്നിവർ മികച്ച സഹനടനുള്ള പുരസ്‌കാരങ്ങൾ നേടിയപ്പോൾ, ഉർവശി, ജാനകി ബോഡിവാല എന്നിവർ മികച്ച സഹനടിക്കുള്ള പുരസ്‌കാരങ്ങൾ പങ്കുവെച്ചു.
AVGC (ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ് ഗെയിമിംഗ് & കോമിക്) വിഭാഗത്തിൽ മികച്ച ചിത്രമായി ഹനു-മാൻ തിരഞ്ഞെടുക്കപ്പെട്ടു
ഗിദ്ദ് ദി സ്കാവെഞ്ചർ എന്ന ചിത്രത്തിനാണ് മികച്ച ഷോർട്ട് ഫിലിമിനുള്ള പുരസ്‌കാരം
Posted On:
01 AUG 2025 7:41PM by PIB Thiruvananthpuram
2023-ലെ 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളുടെ വിജയികളെ ഇന്ന് അതത് ജൂറികൾ പ്രഖ്യാപിച്ചു. ഈ വർഷം, അവാർഡുകളിൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ 332 എൻട്രികളും, നോൺ-ഫീച്ചർ ഫിലിമുകളിൽ 115 എണ്ണവും, 27 പുസ്തകങ്ങളും, 16 നിരൂപക സമർപ്പണങ്ങളും ഉൾപ്പെട്ടിരുന്നു.

71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച ഫീച്ചർ ഫിലിം അവാർഡ് 12th ഫെയിൽ കരസ്ഥമാക്കി. ഫ്ലവറിംഗ് മാൻ മികച്ച നോൺ-ഫീച്ചർ ഫിലിം അവാർഡ് നേടി, ഗോഡ് വൾച്ചർ ആൻഡ് ഹ്യൂമൺ മികച്ച ഡോക്യുമെന്ററിയായി അംഗീകരിക്കപ്പെട്ടു. രണ്ട് ചിത്രങ്ങളുടെയും ആദ്യത്തെ ദേശീയ ചലച്ചിത്ര അവാർഡാണ് ഇവ.
ഷാരൂഖ് ഖാനും (ജവാൻ) വിക്രാന്ത് മാസിയും (12-ാമത് ഫെയിൽ) മികച്ച നടനുള്ള അവാർഡ് നേടി. ഷാരൂഖ് ഖാന്റെ ആദ്യത്തെ ദേശീയ ചലച്ചിത്ര അവാർഡാണിത്.
മിസിസ് ചാറ്റർജി vs നോർവേയിലെ ശക്തമായ പ്രകടനത്തിന് റാണി മുഖർജി മികച്ച നടിക്കുള്ള പുരസ്കാരം നേടി. ഇത് അവരുടെ ആദ്യത്തെ ദേശീയ ചലച്ചിത്ര അവാർഡ് കൂടിയാണ്.
മികച്ച സഹനടനായി മുതിർന്ന നടൻ വിജയരാഘവനും മുതുപ്പേട്ടൈ സോമു ഭാസ്‌കറും അർഹരായി.
ശ്രീ അശുതോഷ് ഗോവാരിക്കർ (ഫീച്ചർ ഫിലിം ജൂറി ചെയർപേഴ്സൺ), ശ്രീ പി.ശേഷാദ്രി (നോൺ ഫീച്ചർ ഫിലിം ജൂറി ചെയർപേഴ്സൺ), ഡോ. അജയ് നാഗഭൂഷൺ എംഎൻ, ജോയിൻ്റ് സെക്രട്ടറി (സിനിമ) എന്നിവർ ചേർന്നാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പിഐബി ഡയറക്ടർ ജനറൽ ശ്രീമതി. മട്ടു ജെ പി സിങ്ങും ചടങ്ങിൽ സന്നിഹിതയായിരുന്നു.
പുരസ്‌കാര ജേതാക്കളുടെ പൂർണ്ണ വിവരം താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്.
https://www.pib.gov.in/PressReleasePage.aspx?PRID=2151537
https://static.pib.gov.in/WriteReadData/specificdocs/documents/2025/aug/doc202581598001.pdf
****
(Release ID: 2151631)
Read this release in:
Odia
,
Tamil
,
Telugu
,
Gujarati
,
Kannada
,
English
,
Assamese
,
Urdu
,
Hindi
,
Marathi
,
Punjabi