രാഷ്ട്രപതിയുടെ കാര്യാലയം
നാല് രാഷ്ട്രങ്ങളുടെ പ്രതിനിധികൾ രാഷ്ട്രപതിക്ക് യോഗ്യതാപത്രം സമർപ്പിച്ചു
Posted On:
29 JUL 2025 2:05PM by PIB Thiruvananthpuram
ഇന്ന് (ജൂലൈ 29, 2025) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഡൊമിനിക്കൻ റിപ്പബ്ലിക്, ടിമോർ-ലെസ്റ്റെ, ശ്രീലങ്ക, ഗാബോണീസ് റിപ്പബ്ലിക് എന്നിവിടങ്ങളിലെ അംബാസഡർമാരിൽ നിന്നും/ഹൈക്കമ്മീഷണർമാരിൽ നിന്നും യോഗ്യതാപത്രങ്ങൾ സ്വീകരിച്ചു.
തങ്ങളുടെ യോഗ്യതാപത്രം സമർപ്പിച്ചവർ:
1. H.E. Mr ഫ്രാൻസിസ്കോ മാനുവൽ കോംപ്രസ് ഹെർണാണ്ടസ്, ഡൊമിനിക്കൻ റിപ്പബ്ലിക്കിൻ്റെ അംബാസഡർ
2. H.E. Mr കാർലിറ്റോ നൂണിസ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ടിമോർ-ലെസ്റ്റെയുടെ അംബാസഡർ
3. H.E. Ms പ്രദീപ മഹിഷിനി കൊളോൺ, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് ശ്രീലങ്കയുടെ ഹൈക്കമ്മീഷണർ
4. H.E. Mr ഗൈ റോഡ്രിഗ് ഡികായി, ഗാബോണീസ് റിപ്പബ്ലിക്കിന്റെ ഹൈക്കമ്മീഷണർ
SKY
(Release ID: 2149662)
Visitor Counter : 2