പ്രധാനമന്ത്രിയുടെ ഓഫീസ്
ധാക്കയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ ജീവനുകൾ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
21 JUL 2025 7:07PM by PIB Thiruvananthpuram
ധാക്കയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ വിദ്യാർത്ഥികളടക്കം പലരുടെയും ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു. ഇന്ത്യ ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും സാധ്യമായ എല്ലാ പിന്തുണയും സഹായവും നൽകാൻ തയ്യാറാണെന്നും അദ്ദേഹം ഉറപ്പുനൽകി.
'എക്‌സി'ൽ കുറിച്ച പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:
“ധാക്കയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ ജീവനുകൾ നഷ്ടപ്പെട്ടതിൽ അഗാധമായി ഞെട്ടലും ദുഃഖവും തോന്നുന്നു, അവരിൽ പലരും വിദ്യാർത്ഥികളാണ്. ദുഃഖിതരായ കുടുംബങ്ങളെ ഓർത്ത് ഞങ്ങളുടെ ഹൃദയം വിങ്ങുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഇന്ത്യ ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സാധ്യമായ എല്ലാ പിന്തുണയും സഹായവും നൽകാൻ തയ്യാറുമാണ്.”
****
MJPS/SR/SKS
***
NK
(Release ID: 2146690)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada