തെരഞ്ഞെടുപ്പ് കമ്മീഷന്‍
മുഴുവൻ പോളിങ് സ്റ്റേഷനിലും 1200ൽ താഴെമാത്രം വോട്ടർമാരുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി ബിഹാർ; 12,817 പുതിയ പോളിങ് സ്റ്റേഷൻ കൂട്ടിച്ചേർത്തു
EF തിരികെ നൽകാത്ത/മേൽവിലാസങ്ങളിൽ ബന്ധപ്പെടാൻ കഴിയാത്ത വോട്ടർമാരുടെ പട്ടിക 12 പ്രധാന രാഷ്ട്രീയ കക്ഷികൾക്കും പങ്കുവച്ചു
ഓഗസ്റ്റ് 1-ന്, കരടു വോട്ടർപട്ടികയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകൾ/ ഒഴിവാക്കലുകൾ/തിരുത്തലുകൾ വരുത്തു ന്നതിനായി പൊതുജനങ്ങളിൽനിന്ന് ERO-മാർ നിർദേശങ്ങൾ ക്ഷണിക്കും; ഇതിന് ഒരു മാസം മുഴുവൻ ലഭ്യമാകും
Posted On:
21 JUL 2025 8:30PM by PIB Thiruvananthpuram
മുഴുവൻ പോളിങ് സ്റ്റേഷനിലും (PS) 1200-ൽ താഴെ മാത്രം വോട്ടർമാരുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി ബിഹാർ മാറി. പോളിങ് സ്റ്റേഷനുകളിൽ നീണ്ടനിര ഒഴിവാക്കുന്നതിനായി ബിഹാറിൽ 12,817 പുതിയ പോളിങ് സ്റ്റേഷൻ കൂട്ടിച്ചേർത്തു. 2025 ജൂൺ 24 ലെ ബിഹാർ SIR ഉത്തരവുപ്രകാരം (പേജ് 2, ഇനം 6/7 & പേജ് 7, ഇനം 2(a)), ഒരു പോളിങ് സ്റ്റേഷനിൽ 1500 വോട്ടർമാർ എന്ന മുൻപരിധി ഒരു പോളിങ് സ്റ്റേഷനിൽ 1200 വോട്ടർമാർ എന്നായി പരിഷ്കരിച്ചു. 12,817 പുതിയ പോളിങ് സ്റ്റേഷൻകൂടി ചേർത്തതോടെ, ബിഹാറിലെ ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം മുമ്പുണ്ടായിരുന്ന 77,895-ൽനിന്ന് 90,712 ആയി ഉയരും. ബിഹാർ കൈവരിച്ച ഈ നേട്ടം മറ്റു സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളിൽ പിന്തുടരും.
2) CEO/DEO/ERO/BLO-മാർ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ചകൾ നടത്തി. ഇതുവരെ എന്യൂമെറേഷൻ ഫോം ലഭിക്കാത്ത 29.62 ലക്ഷം വോട്ടർമാരുടെയും, മേൽവിലാസങ്ങളിൽ ബന്ധപ്പെടാൻ കഴിയാത്ത ഏകദേശം 43.93 ലക്ഷം വോട്ടർമാരുടെയും വിശദമായ പട്ടിക പങ്കുവച്ചു. 12 പ്രധാന രാഷ്ട്രീയ കക്ഷികളോടും അവരുടെ ജില്ലാ അധ്യക്ഷർ വഴിയും ഏകദേശം 1.5 ലക്ഷം BLA-മാർ വഴിയും ഈ ശേഷിക്കുന്ന വോട്ടർമാരുമായി ബന്ധപ്പെടാൻ അഭ്യർഥിച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിക്കുന്ന കരടു വോട്ടർപട്ടികയിൽനിന്ന് അർഹതയുള്ള ഒരു വോട്ടറും ഒഴിവാക്കപ്പെടാതിരിക്കാൻ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെയുള്ള മുഴുവൻ തെരഞ്ഞെടുപ്പു സംവിധാനവും ദൗത്യമെന്ന നിലയിൽ ഏകോപനത്തോടെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണിത്.
3) 2025 ഓഗസ്റ്റ് ഒന്നുമുതൽ, കരട് വോട്ടർപട്ടികയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകൾ/ഇല്ലാതാക്കൽ/തിരുത്തലുകൾ എന്നിവയ്‌ക്കായി, 24.06.2025-ലെ SIR ഉത്തരവ് (പേജ് 2/ഖണ്ഡിക 7) അനുസരിച്ച്, പൊതുജനങ്ങൾക്ക് എന്തെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ സമർപ്പിക്കാം.
4.
|
ആകെ വോട്ടർമാർ (2025 ജൂൺ 24 വരെ)
|
7,89,69,844
|
ശതമാനം
|
5.
|
ലഭിച്ച എന്യൂമെറേഷൻ ഫോം
|
7,16,03,218
|
90.67%
|
6.
|
ഡിജിറ്റൽ രൂപത്തിലാക്കിയ എന്യൂമെറേഷൻ ഫോം
|
7,08,59,670
|
89.73%
|
7.
|
തന്നിട്ടുള്ള വിലാസങ്ങളിൽ കണ്ടെത്താൻ കഴിയാത്ത വോട്ടർമാർ
|
43,92,864
|
5.56%
|
7.1
|
മരിച്ചുപോയിരിക്കാൻ സാധ്യതയുള്ള വോട്ടർമാർ
|
16,55,407
|
2.1%
|
7.2
|
സ്ഥിരവാസം മാറ്റിയ വോട്ടർമാർ
|
19,75,231
|
2.5%
|
7.3
|
ഒന്നിലധികം ഇടങ്ങളിൽ പേരുള്ള വോട്ടർമാർ
|
7,50,742
|
0.95%
|
7.4
|
കണ്ടെത്താൻ കഴിയാത്ത വോട്ടർമാർ
|
11,484
|
0.01%
|
8.
|
ഉൾപ്പെടുത്തിയ ആകെ വോട്ടർമാർ (5+7)
|
7,59,96,082
|
96.23%
|
9.
|
ഇനി ലഭിക്കാനുള്ള എന്യൂമെറേഷൻ ഫോം
|
29,62,762
|
3.77%
|
****
--AT--
(Release ID: 2146634)