പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വൻ മഹോത്സവ് ആഘോഷങ്ങളിൽ ആദരണീയരായ ജഡ്ജിമാരുടെ പങ്കാളിത്തത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

Posted On: 19 JUL 2025 7:02PM by PIB Thiruvananthpuram

വൻ മഹോത്സവ് ആഘോഷങ്ങളിൽ ആദരണീയരായ ജഡ്ജിമാരുടെ ആവേശകരമായ പങ്കാളിത്തത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു. പൗരന്മാരെ പരിസ്ഥിതി ഉത്തരവാദിത്തത്തിലേക്ക് പ്രചോദിപ്പിക്കുന്നതിൽ അവരുടെ പങ്ക് അദ്ദേഹം എടുത്തുകാണിച്ചു.

അമ്മമാർക്കുള്ള ആദരസൂചകമായി മരങ്ങൾ നടാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഏക് പെഡ് മാ കേ നാം എന്ന രാജ്യവ്യാപക സംരംഭത്തിന് ജഡ്ജിമാരുടെ പങ്കാളിത്തം കരുത്തു പകരുമെന്ന്  പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.

ഡൽഹി-എൻസിടി മന്ത്രി ശ്രീ മഞ്ജീന്ദർ സിംഗ് സിർസയുടെ എക്സിലെ പോസ്റ്റിന്  മറുപടിയായി പ്രധാനമന്ത്രി കുറിച്ചു

“वन महोत्सव में माननीय न्यायाधीशों की भागीदारी हर किसी को प्रेरित करने वाली है। मुझे विश्वास है कि ‘एक पेड़ मां के नाम’ अभियान को इससे एक नई गति मिलेगी। 

#EkPedMaaKeNaam”

*****

-NK-

(Release ID: 2146142)