ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ് ജപ്പാൻ സന്ദർശനം ആരംഭിച്ചു. ജപ്പാനിലെ ടെക്സ്റ്റൈൽ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ചകൾ നടത്തി.

Posted On: 15 JUL 2025 2:48PM by PIB Thiruvananthpuram

 

ഗാന്ധിജിയുടെ സത്യം, അഹിംസ, കാരുണ്യം എന്നീ ആദർശങ്ങളുടെ ശാശ്വത പ്രസക്തിയോടുള്ള ആദരമായി മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് ശ്രീ ഗിരിരാജ് സിംഗ് ജപ്പാൻ സന്ദർശനം ആരംഭിച്ചത്.
 
ഗാന്ധിജിയുടെ സത്യം, അഹിംസ, കാരുണ്യം എന്നീ ആദർശങ്ങളുടെ ശാശ്വത പ്രസക്തിയോടുള്ള ആദരമായി മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട്
 കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ് 2025 ജൂലൈ 14-ന്  ജപ്പാനിലെ ടോക്കിയോയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന് തുടക്കം കുറിച്ചു.
 
ശ്രീ ഗിരിരാജ് സിംഗ് ടോക്കിയോയിലെ ഇന്ത്യൻ എംബസി സന്ദർശിക്കുകയും ടെക്സ്റ്റൈൽ മേഖലയിലെ ഇന്ത്യ-ജപ്പാൻ ബന്ധത്തെയും അവസരങ്ങളെയും കുറിച്ച് അംബാസഡർ ശ്രീ സിബി ജോർജിന്റെ വിശദീകരണ യോഗത്തിൽ  അധ്യക്ഷത വഹിക്കുകയും ചെയ്തു
 
തുടർന്ന് ലോകത്തിലെ മുൻനിര വസ്ത്ര റീട്ടെയിൽ കമ്പനികളിലൊന്നായ ഫാസ്റ്റ് റീട്ടെയിലിംഗ് കമ്പനി ലിമിറ്റഡിന്റെ ചെയർമാനും പ്രസിഡന്റും സിഇഒയുമായ ശ്രീ തദാഷി യാനായിയുമായി തന്ത്രപരമായ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ ഫാസ്റ്റ് റീട്ടെയിലിംഗിന്റെ സ്രോതസ്സ്, നിർമ്മാണം, റീട്ടെയിൽ പ്രവർത്തനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നു.
 
 
പ്രമുഖ ടെക്സ്റ്റൈൽ ട്രേഡിങ്-ഒഇഎം കമ്പനിയായ സ്റ്റൈലം കമ്പനി ലിമിറ്റഡിന്റെ നേതൃത്വവുമായി ശ്രീ ഗിരിരാജ് സിങ് കൂടിക്കാഴ്ച നടത്തി. പിഎം മിത്ര പാർക്കുകളിലൂടെയും മറ്റു ഗവണ്മെന്റ് സംരംഭങ്ങളിലൂടെയും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ അദ്ദേഹം അവരെ ക്ഷണിച്ചു.
 
ഡെയ്‌സോ ഇൻഡസ്ട്രീസ് ഡയറക്ടർമാരുമായി ശ്രീ ഗിരിരാജ് സിങ് നടത്തിയ സുപ്രധാന ചർച്ചയിൽ, ഇന്ത്യയിൽ 200 സ്റ്റോർ തുറക്കാനും കോട്ടൺ ഉൽപ്പന്നങ്ങൾ നിർമിക്കാനുമുള്ള പദ്ധതികളും പ്രഖ്യാപിച്ചു. ഇന്ത്യയുടെ ടെക്സ്റ്റൈൽ അടിസ്ഥാനസൗകര്യങ്ങളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തണമെന്നു മന്ത്രി നിർദേശിച്ചു.
 
 തുടർന്ന്, ശ്രീ ഗിരിരാജ് സിങ്, ജപ്പാനിലെ പ്രമുഖ ടെക്സ്റ്റൈൽ-അപ്പാരൽ കമ്പനികളിലെ CEO-മാരുമായുള്ള വട്ടമേശ സമ്മേനളത്തിൽ അധ്യക്ഷനായി. ടെക്നിക്കൽ ടെക്സ്റ്റൈൽസ്, ഫൈബർ ഉൽപ്പാദനം, ടെക്സ്റ്റൈൽ മെഷിനറി എന്നിവയിലെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. അംബാസഡർ ശ്രീ സിബി ജോർജ് ഉദ്ഘാടന പ്രസംഗം നടത്തി. പ്രധാന ഗവണ്മെന്റ് നയങ്ങളും മേഖലയിലെ ഉയർന്നുവരുന്ന അവസരങ്ങളും ടെക്സ്റ്റൈൽസ് അഡീഷണൽ സെക്രട്ടറി ശ്രീ രോഹിത് കൻസാൽ അവതരിപ്പിച്ചു.
 
****

(Release ID: 2145003) Visitor Counter : 8