വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ദേശീയതലത്തിലെ റിലീസിന് മുന്നോടിയായി ന്യൂഡൽഹിയിൽ എൻ‌എഫ്‌ഡി‌സിയും അനുപം ഖേർ പ്രൊഡക്ഷൻസും ചേർന്ന് 'തൻവി ദി ഗ്രേറ്റ്' എന്ന ചിത്രത്തിന്റെ പ്രീമിയർ പ്രദർശനം സംഘടിപ്പിച്ചു

Posted On: 14 JUL 2025 5:40PM by PIB Thiruvananthpuram
നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌എഫ്‌ഡി‌സി), അനുപം ഖേർ പ്രൊഡക്ഷൻസുമായി സഹകരിച്ച് നിർമ്മിച്ച ഏറ്റവും പുതിയ ചലച്ചിത്രം 'തൻവി ദി ഗ്രേറ്റ്' ജൂലൈ 13 ന് ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിലെ പിവിആർ പ്ലാസയിൽ വൈകുന്നേരം 7:30 ന് പ്രദർശനം നടത്തി
 
 തന്റെ പരേതനായ പിതാവിന് ഒരിക്കലും എത്താൻ കഴിയാതിരുന്ന, ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയിലെത്തി നിൽക്കാൻ ധൈര്യപ്പെടുന്ന ഓട്ടിസം ബാധിതയായ ഒരു യുവതിയുടെ ഹൃദയസ്പർശിയും അതേസമയം കരുത്തുറ്റതുമായ കഥയാണ് ചിത്രം പറയുന്നത്. ശുഭാംഗി, അനുപം ഖേർ, ഇയാൻ ഗ്ലെൻ, പല്ലവി ജോഷി, ജാക്കി ഷ്രോഫ്, ബൊമൻ ഇറാനി, നാസർ, കരൺ താക്കർ, അരവിന്ദ് സ്വാമി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
 
ഡൽഹി മുഖ്യമന്ത്രി ഡോ. രേഖ ഗുപ്ത, ഡൽഹി ചീഫ് സെക്രട്ടറി ശ്രീ ധർമ്മേന്ദ്ര, വിദേശകാര്യ സെക്രട്ടറി ശ്രീ വിക്രം മിശ്ര,കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, ഉയർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥർ, ചലച്ചിത്ര മേഖലയിലെ മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ പ്രീമിയർ പ്രദർശനത്തിൽ സന്നിഹിതരായിരുന്നു. പുനരുജീവനശേഷി, ഉൾപ്പെടുത്തൽ, മനുഷ്യന്റെ അജയ്യമായചൈതന്യം എന്നിവ ആഘോഷിക്കുന്ന കഥകളുടെ പ്രാധാന്യത്തെ ഈ സിനിമ ഉയർത്തിക്കാട്ടുന്നു.
 
എല്ലാ പ്രതിബന്ധങ്ങളെയും സധൈര്യം നേരിടുന്ന തൻവിയുടെ വിജയയാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ട്, 2025 ജൂലൈ 18 ന് രാജ്യമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
 
****

(Release ID: 2144651)