യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

വാരണാസിയിൽ 2025 ജൂലൈ 18 മുതൽ 20 വരെ 'യുവജന ആത്മീയ ഉച്ചകോടി' സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു.

Posted On: 14 JUL 2025 3:44PM by PIB Thiruvananthpuram
ഭാരതത്തിന്റെ യുവശക്തിയെ കരുത്തുറ്റതാക്കുന്നതിനും  ലഹരി മുക്ത സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിവർത്തന സംരംഭമായ 'ലഹരി മുക്ത യുവ വികസിത ഭാരത'ത്തിൽ അധിഷ്ഠിതമായി ഒരു 'യുവജന ആത്മീയ ഉച്ചകോടി' സംഘടിപ്പിക്കുമെന്ന്  കേന്ദ്ര യുവജനകാര്യ-കായിക, തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന് ന്യൂഡൽഹിയിൽ  പ്രഖ്യാപിച്ചു.

" വികസിത ഭാരതത്തിലേക്കുള്ള പാതയായ അമൃതകാലത്തിലെ ദീപസ്തംഭങ്ങളാണ് യുവാക്കൾ " എന്ന് വാർത്താസമ്മേളനത്തിൽ  കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനത്തിലധികവും 35 വയസ്സിന് താഴെയുള്ളവരാണെന്നും, അവരുടെ ശരാശരി പ്രായം 28 വയസ്സ് മാത്രമാണെന്നും, ഇത് യുവാക്കളെ ദേശീയ വികസനത്തിന്റെ പ്രേരകശക്തിയാക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

 2047 ഓടെ വികസിത ഭാരതം എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ ഓർമ്മപ്പെടുത്തിയ അദ്ദേഹം, ഗുണഭോക്താക്കൾ എന്ന നിലയിൽ മാത്രമല്ല, ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്ന പരിവർത്തകരായും യുവതലമുറ മുന്നിൽ നിന്ന് നയിക്കണമെന്ന് വ്യക്തമാക്കി. എന്നിരുന്നാലും, ലഹരിവസ്തുക്കളുടെ ഉപയോഗം നമ്മുടെ യുവാക്കൾ നേരിടുന്ന ഏറ്റവും ഗുരുതരമായ ഭീഷണികളിൽ ഒന്നായി തുടരുന്നുവെന്നും അത് ജീവിതത്തിലെ നിർണായക ഘട്ടത്തിൽ അവരെ തളച്ചിടുകയും ദേശീയ പുരോഗതിക്ക് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഈ ആശങ്ക പരിഹരിക്കുന്നതിനായി, എൻ‌ജി‌ഒകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആത്മീയ സംഘടനകൾ എന്നിവയുമായി സഹകരിച്ച്, സമഗ്രവും, ഉൾക്കൊള്ളുന്നതും, ഭാവി ലക്ഷ്യമാക്കിയുള്ളതുമായ ഒരു ലഹരി വിരുദ്ധ കാമ്പയിൻ കേന്ദ്ര  ഗവൺമെന്റ് ആരംഭിക്കുന്നു. ഗംഗാ നദിയുടെ പുണ്യ ഘാട്ടുകളിൽ നടക്കുന്ന മൂന്ന് ദിവസത്തെ ഉച്ചകോടിയാണ് ഈ പരിപാടിയുടെ മുഖ്യ ആകർഷണം. രാജ്യത്തെ100 ആത്മീയ സംഘടനകളുടെ യുവജന വിഭാഗങ്ങളിൽ നിന്നുള്ള 500 യുവ പ്രതിനിധികൾ ലഹരി ഉപയോഗം നിർമാർജനം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ, പ്രായോഗിക തന്ത്രങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി ഒത്തുചേരും.

 " ലഹരി മരുന്നിന്റെ സ്രോതസ്സുകൾ തിരിച്ചറിയുന്നതിനും, അവയെ വേരോടെ ഉന്മൂലനം ചെയ്യുന്നതിനും, ലഹരി മുക്ത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമായി അടിസ്ഥാനതലത്തിലെ ഒരു മഹത്തായ പ്രസ്ഥാനത്തിന് ഈ ഉച്ചകോടി വഴിയൊരുക്കും," ഡോ. മാണ്ഡവ്യ അഭിപ്രായപ്പെട്ടുു. ഉച്ചകോടിയുടെ സമാപനത്തിൽ, ലഹരി മുക്ത സമൂഹം സൃഷ്ടിക്കുന്നതിനായുള്ളള  കൂട്ടായ പ്രവർത്തനത്തിന്റെ, ദേശീയ രൂപരേഖ തയ്യാറാക്കുന്നതിന് സഹായിക്കുന്ന  ചരിത്രപരമായ 'കാശി പ്രഖ്യാപനം' പുറത്തിറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.


 ലഹരി ആസക്തിയും യുവാക്കളിൽ അതിന്റെ സ്വാധീനവും തിരിച്ചറിയൽ; കച്ചവട ശൃംഖലകളും വാണിജ്യ താൽപ്പര്യങ്ങളും ഇല്ലാതാക്കൽ; ഫലപ്രദമായ പ്രചാരണവും അവബോധവും; 2047 ഓടെ ലഹരി മുക്തഭാരതത്തോടുള്ള സമഗ്രമായ പ്രതിജ്ഞാബദ്ധത രൂപപ്പെടുത്തൽ, എന്നിങ്ങനെ ഉച്ചകോടിയിൽ നാല് പ്ലീനറി സെഷനുകൾ ഉണ്ടാകും.

ഓരോ ദേശീയ അവസരത്തെയും പദ യാത്രകളിലൂടെ വികസിത ഭാരതത്തിന്റെ ദർശനവുമായി ബന്ധിപ്പിക്കുന്ന 'മൈ ഭാരത് ' സന്നദ്ധ പ്രവർത്തകരുടെ അചഞ്ചലമായ മനോഭാവത്തെ അടിസ്ഥാനമാക്കി, കാർഗിൽ വിജയ് ദിവസമായി ആചരിക്കുന്ന ജൂലൈ 26 ന് ഒരു പ്രത്യേക പദയാത്ര നടത്തുമെന്ന് കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചു.   യുവാക്കൾ, മൈ ഭാരത് യൂത്ത് ക്ലബ്ബുകൾ, സൈനിക പ്രതിനിധികൾ എന്നിവർ അണിനിരക്കുന്ന ഈ പദയാത്ര നമ്മുടെ രക്തസാക്ഷികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ഫിറ്റ്ഇന്ത്യ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

യുവ ആത്മീയ ഉച്ചകോടി, കാർഗിൽ വിജയ് ദിവസ് പദയാത്ര എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും മൈ ഭാരത് പ്ലാറ്റ്‌ഫോമിൽ (https://mybharat.gov.in/) ലഭ്യമാണ്
 
 
SKY
 
*******

(Release ID: 2144598)