പ്രധാനമന്ത്രിയുടെ ഓഫീസ്
തനിക്ക് ഊര്‍ജ്ജസ്വലമായ വരവേല്‍പ്പ് നല്‍കിയ ബ്രസീലിലെ ഇന്ത്യന്‍ സമൂഹത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
Posted On:
06 JUL 2025 8:28AM by PIB Thiruvananthpuram
റിയോ ഡി ജനീറോയില്‍ തനിക്ക് നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് ബ്രസീലിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. അവര്‍ എങ്ങനെ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതും ഇന്ത്യയുടെ വികസനത്തില്‍ വളരെ അഭിനിവേശമുള്ളവരാണെന്നതും അതിശയമുളവാക്കുന്നതാണെന്ന് ശ്രീ മോദി പറഞ്ഞു. സ്വാഗത ചടങ്ങില്‍ നിന്നുള്ള ചില ദൃശ്യങ്ങളും ശ്രീ മോദിയും പങ്കുവച്ചു.
ഒരു എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചു:
''റിയോ ഡി ജനീറോയില്‍ വച്ച് ബ്രസീലിലെ ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ വളരെ ഊര്‍ജ്ജസ്വലമായ സ്വീകരണം നല്‍കി. അവര്‍ ഇന്ത്യന്‍ സംസ്‌കാരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതും ഇന്ത്യയുടെ വികസനത്തില്‍ അതിയായ അഭിനിവേശമുള്ളവരാണെന്നതും അത്ഭുതമുളവാക്കുന്നതാണ്! സ്വാഗതചടങ്ങില്‍ നിന്നുള്ള ചില കാഴ്ചകള്‍ ഇതാ...''
-SK-
(Release ID: 2142593)
Read this release in:
Odia
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada