ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

NPS പ്രകാരം ലഭ്യമായ നികുതി ആനുകൂല്യങ്ങൾ അവശ്യ മാറ്റങ്ങളോടെ UPS-ന് ബാധകമാക്കും

Posted On: 04 JUL 2025 2:28PM by PIB Thiruvananthpuram
ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ധനകാര്യ സേവന വകുപ്പ് 24.01.2025 ലെ വിജ്ഞാപന നമ്പർ FS-1/3/2023-PR മുഖേന, കേന്ദ്ര സർക്കാർ സർവീസിലേക്ക് നിയമനം ലഭിക്കുന്നവർക്ക് NPS-ന് കീഴിൽ ഏകീകൃത പെൻഷൻ പദ്ധതിയ്ക്കുള്ള (UPS) ഓപ്ഷൻ അവതരിപ്പിക്കുന്നതായി അറിയിച്ചിരുന്നു. 01.04.2025 മുതൽ ഇത് ബാധകമാകും. ദേശീയ പെൻഷൻ പദ്ധതിയ്ക്ക് (NPS) കീഴിൽ വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് UPS-ലേക്ക് മാറാൻ ഒറ്റത്തവണ ഓപ്ഷൻ നൽകിയിട്ടുണ്ട്.

ഈ ചട്ടക്കൂട് പ്രാവർത്തികമാക്കുന്നതിനായി, പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) 2025 മാർച്ച് 19-ന് PFRDA (NPS ന് കീഴിലുള്ള ഏകീകൃത പെൻഷൻ പദ്ധതിയുടെ പ്രവർത്തനക്ഷമത) ചട്ടങ്ങൾ, 2025 വിജ്ഞാപനം ചെയ്തു.
 
UPS-ന് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനായി, NPS-ൽ ലഭ്യമാകുന്ന നികുതി ആനുകൂല്യങ്ങൾ,  അവശ്യ മാറ്റങ്ങളോടെ UPS-നും ബാധകമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.  
ഈ വ്യവസ്ഥകൾ നിലവിലുള്ള NPS ഘടനയുമായി തുല്യത ഉറപ്പാക്കുകയും ഏകീകൃത പെൻഷൻ പദ്ധതി തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് ഗണ്യമായ നികുതി ഇളവും ആനുകൂല്യങ്ങളും നൽകുകയും ചെയ്യും .

പെൻഷൻ പരിഷ്ക്കരണത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധത

സുതാര്യവും, ബഹുമുഖവും, നികുതി-കാര്യക്ഷമവുമായ ഓപ്ഷനുകളിലൂടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ വിരമിക്കൽ സുരക്ഷ ശക്തിപ്പെടുത്താനുള്ള ഉദ്യമത്തിന്റെ ഭാഗമായി നികുതി ചട്ടക്കൂടിന് കീഴിൽ UPS-സും ഉൾപ്പെടുത്തുന്നത് മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ്.
 
SKY
 

(Release ID: 2142186) Visitor Counter : 4