പ്രധാനമന്ത്രിയുടെ ഓഫീസ്
അക്രയിലെ എൻക്രുമ മെമ്മോറിയൽ പാർക്കിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
Posted On:
03 JUL 2025 3:50PM by PIB Thiruvananthpuram
ഘാനയിലെ അക്രയിലുള്ള എൻക്രുമ മെമ്മോറിയൽ പാർക്ക് സന്ദർശിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഘാനയുടെ സ്ഥാപക പ്രസിഡന്റും ആഫ്രിക്കൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ആദരണീയ നേതാവുമായ ഡോ. ക്വാമെ എൻക്രുമയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഘാനയുടെ വൈസ് പ്രസിഡന്റ് പ്രൊഫ. നാന ജെയ്ൻ ഒപോകു-അഗ്യേമാങ്ങും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സ്വാതന്ത്ര്യം, ഐക്യം, സാമൂഹിക നീതി എന്നിവയ്ക്കായി ഡോ. എൻക്രുമ നൽകിയ ശാശ്വത സംഭാവനകളെ ആദരിച്ചുകൊണ്ട് പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുകയും ഒരു നിമിഷം മൗനമാചരിക്കുകയും ചെയ്തു.
ഘാനയുടെ സമ്പന്നമായ ചരിത്രത്തോടുള്ള ഇന്ത്യയുടെ ആഴമേറിയ ആദരവിനെ പ്രതിഫലിപ്പിക്കുന്നതാണ് പ്രധാനമന്ത്രി അർപ്പിച്ച ശ്രദ്ധാഞ്ജലി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ശക്തമായ ബന്ധത്തെ ഇത് വീണ്ടും ഉറപ്പിക്കുന്നു.
***
SK
(Release ID: 2141808)
Visitor Counter : 2
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada