സ്ഥിതിവിവര, പദ്ധതി നിര്വഹണ മന്ത്രാലയം
പ്രൊഫ. പി. സി. മഹലനോബിസിന്റെ 132-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, .‘ദേശീയ സാമ്പിൾ സർവേയുടെ 75 വർഷങ്ങൾ’ എന്ന പ്രമേയത്തിലൂന്നി, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം 19-ാമത് സ്ഥിതിവിവരക്കണക്ക് ദിനം ആചരിച്ചു.
സുതാര്യവും സമഗ്രവുമായ സമീപനത്തിന് MoSPI യെ പ്രശംസിച്ച കേന്ദ്ര മന്ത്രി റാവു ഇന്ദർജിത് സിംഗ്, സുതാര്യവും നിരന്തരം മെച്ചപ്പെടുന്നതുമായ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസെന്ന ദേശീയ ദർശനത്തെ പിന്തുണയ്ക്കാൻ സ്ഥിതിവിവരക്കണക്കുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സമൂഹത്തോട് അഭ്യർത്ഥിച്ചു.
സ്ഥിതിവിവരക്കണക്ക് മേഖലയിലെ സംഭാവനകൾക്കുള്ള 2025-ലെ പ്രൊഫ. സി.ആർ. റാവു ദേശീയ പുരസ്ക്കാരം തദവസരത്തിൽ സമ്മാനിച്ചു.
Posted On:
29 JUN 2025 7:03PM by PIB Thiruvananthpuram
സ്ഥിതിവിവരക്കണക്ക്, സാമ്പത്തിക ആസൂത്രണ മേഖലകളിൽ പ്രൊഫസർ (പരേതനായ) പ്രശാന്ത ചന്ദ്ര മഹലനോബിസ് നൽകിയ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ച്, ഭാരത സർക്കാർ അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ 29 സ്ഥിതിവിവരക്കണക്ക് ദിനമായി ആചരിക്കുന്നു. ദേശീയ വികസനം ലക്ഷ്യമിട്ടുള്ള നയരൂപീകരണത്തിൽ സ്ഥിതിവിവരക്കണക്കുകളുടെ നിർണ്ണായക പങ്കിനെക്കുറിച്ച് പൊതുജന അവബോധം മെച്ചപ്പെടുത്തുക എന്നതാണ് ദിനാചരണത്തിന്റെ പ്രാഥമിക ലക്ഷ്യം.
19-ാമത് സ്ഥിതിവിവരക്കണക്ക് ദിനാചരണം ഇന്ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്നു. 'ദേശീയ സാമ്പിൾ സർവേയുടെ 75 വർഷങ്ങൾ' എന്നതായിരുന്നു 19-ാമത് സ്ഥിതിവിവരക്കണക്ക് ദിനത്തിന്റെ പ്രമേയം. രാജ്യത്തിന്റെ സ്ഥിതിവിവരക്കണക്ക് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ ദേശീയ സാമ്പിൾ സർവേയുടെ പാരമ്പര്യവും സ്വാധീനവും പ്രമേയം ഉയർത്തിക്കാട്ടുന്നു.
ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കേന്ദ്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) റാവു ഇന്ദർജിത് സിംഗ്, പ്രൊഫ. മഹലനോബിസിന് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും സ്ഥിതിവിവരക്കണക്ക് ദിനാഘോഷം, നാഷണൽ സാമ്പിൾ സർവേയുടെ (NSS) 75-ാം വാർഷികം എന്നീ ഇരട്ട നേട്ടങ്ങളുടെ പ്രാധാന്യം എടുത്തുപഞ്ഞു. തത്സമയ ഡാറ്റ നിരീക്ഷണത്തിനുള്ള സാങ്കേതിക ഉപകരണങ്ങൾ വിനിയോഗിച്ച് സ്ഥിതിവിവരക്കണക്ക് സംവിധാനത്തിന്റെ പരിവർത്തനം സാധ്യമാക്കുന്നത് സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. സംസ്ഥാന സർക്കാരുകളുമായുള്ള കൂടിയാലോചനകളിലൂടെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങളിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം ഉറപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി. MoSPI യുടെ സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമീപനത്തെ കേന്ദ്ര മന്ത്രി പ്രശംസിക്കുകയും സുതാര്യവും നിരന്തരം മെച്ചപ്പെടുന്നതുമായ ഒരു ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസെന്ന ദേശീയ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാൻ സ്ഥിതിവിവരക്കണക്കുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സമൂഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു. സ്റ്റാറ്റിസ്റ്റിഷ്യൻമാരുടെയും മന്ത്രാലയത്തിലെ ഫീൽഡ് പ്രവർത്തകരുടെയും സമർപ്പണത്തെ അഭിനന്ദിച്ചുകൊണ്ടാണ് അദ്ദേഹം ഉപസംഹരിച്ചത്.
സ്വാഗത പ്രസംഗം നടത്തിയ MoSPI സെക്രട്ടറി ഡോ. സൗരഭ് ഗാർഗ്, NSS ന്റെ ശ്രദ്ധേയമായ പ്രയാണത്തെയും ലോകത്തിലെ ഏറ്റവും ശക്തവും വിശ്വസനീയവുമായ സ്ഥിതിവിവരക്കണക്ക് സംവിധാനമെന്ന നിലയിലേക്കുള്ള അതിന്റെ പരിണാമത്തെയും കുറിച്ച് വിശദീകരിച്ചു. 1950 ൽ ആരംഭിച്ച ഈ യാത്രയിൽ ഏറ്റെടുത്ത വിവിധങ്ങളായ പരിഷ്ക്കാരങ്ങൾ ഡോ. ഗാർഗ് എടുത്തുപറഞ്ഞു. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ ഡാറ്റാ വ്യാപനത്തിൽ MoSPI ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ വികസിത ഭാരതത്തിലേക്കുള്ള മുന്നേറ്റത്തിലെ ഡാറ്റാധിഷ്ഠിത നയരൂപീകരണ മാതൃകയിൽ പരിവർത്തനം സൃഷ്ടിച്ചതായും അദ്ദേഹം പരാമർശിച്ചു.
സ്ഥിതിവിവരക്കണക്ക് സംവിധാനം നവീകരിക്കുന്നതിലും അതുവഴി ഡാറ്റയും തെളിവുകളും അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തെ പിന്തുണയ്ക്കുന്നതിലും MoSPI കൈക്കൊള്ളുന്ന ഉദ്യമങ്ങളെ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ (NSC) ചെയർമാൻ ഡോ. രാജീവ ലക്ഷ്മൺ കരൻഡികർ തന്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു. വിവിധ ഓൺലൈൻ മത്സര പരീക്ഷകളിലെ സ്കോറുകൾ ക്രമീകരിക്കുന്നതിനും ഓൺലൈൻ വോട്ടിംഗിന്റെ സാധുത ഉറപ്പാക്കുന്നതിനും ഏകീകൃത രീതിശാസ്ത്രം സൃഷ്ടിക്കുന്നതിനും സ്ഥിതിവിവരക്കണക്ക് ഏജൻസികൾക്ക് വിവിധ ഭരണ നിർവ്വഹണ മേഖലകളിൽ ഒട്ടേറെ സംഭാവന നൽകാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദേശീയ സാമ്പിൾ സർവേയുടെ (NSC) 75 വർഷത്തിന്റെ സ്മരണയ്ക്കായി, NSC ന്റെ 75 വർഷത്തെ പാരമ്പര്യം പ്രതീകവത്ക്കരിക്കുന്ന സ്മാരക നാണയവും സ്റ്റാമ്പും താഴെപ്പറയുന്ന പ്രസിദ്ധീകരണങ്ങൾക്കൊപ്പം പുറത്തിറക്കി:
Sustainable Development Goals – National Indicator Framework Progress Report, 2025 (സുസ്ഥിര വികസന ലക്ഷ്യങ്ങൾ - ദേശീയ സൂചക ചട്ടക്കൂട് പുരോഗതി റിപ്പോർട്ട്, 2025)
Data Snapshot on Sustainable Development Goals – National Indicator Framework, Progress Report, 2025 (സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഒറ്റനോട്ടത്തിൽ - ദേശീയ സൂചക ചട്ടക്കൂട്, പുരോഗതി റിപ്പോർട്ട്, 2025)
Sustainable Development Goals – National Indicator Framework, 2025 (സുസ്ഥിര വികസന ലക്ഷ്യങ്ങൾ - ദേശീയ സൂചക ചട്ടക്കൂട്, പുരോഗതി റിപ്പോർട്ട്, 2025)
NSS Report on Nutritional Intake in India 2022-23 & 2023-24 based of Household Consumption Expenditure Survey (ഗാർഹിക ഉപഭോഗ ചെലവ് സർവ്വെ അടിസ്ഥാനമാക്കിയുള്ള 2022-23, 2023-24 കാലയളവുകളിലെ ഇന്ത്യയിലെ പോഷകാഹാര ഉപഭോഗത്തെക്കുറിച്ചുള്ള NSS റിപ്പോർട്ട്.)
ഈ റിപ്പോർട്ടുകൾ MoSPI യുടെ വെബ്സൈറ്റിൽ (www.mospi.gov.in) ലഭ്യമാണ്
ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് ഉത്പന്നങ്ങളിലേക്കുള്ള പ്രവേശനക്ഷമതയും ഇടപഴകലും മെച്ചപ്പെടുത്തുന്നതിനായി, ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് ഡാറ്റയുടെ ലഭ്യത സുഗമമാക്കും വിധം GoISTat മൊബൈൽ ആപ്പ് ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവർക്കും ഔദ്യോഗിക ഡാറ്റ തടസ്സരഹിതമായി ലഭ്യമാക്കാൻ കഴിയും വിധം സാർവത്രിക ഡാറ്റ അവാസവ്യവസ്ഥ സൃഷ്ടിക്കുക എന്ന NSO യുടെ ദർശനത്തെ GoISTat മൊബൈൽ ആപ്ലിക്കേഷൻ പിന്തുണയ്ക്കുന്നു. ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് (https://play.google.com/store/apps/details?id=in.gov.mospi.goistats) ഡൗൺലോഡ് ചെയ്യാൻ കഴിയും.
സ്ഥിതിവിവരക്കണക്ക് മേഖലയിലെ മികച്ച സംഭാവനകൾക്ക് IIM കൽക്കട്ടയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രജാമിത്ര ഭൂയാന് 2025-ലെ പ്രൊഫ. സി.ആർ. റാവു ദേശീയ പുരസ്ക്കാരം ചടങ്ങിൽ സമ്മാനിച്ചു . ഡാറ്റ വിഷ്വലൈസേഷൻ ഹാക്കത്തോണിലെ വിജയികളെയും ചടങ്ങിൽ ആദരിച്ചു.
കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ, സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാർ പ്രതിനിധികൾ, യുഎൻ ഏജൻസികൾ പോലുള്ള അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ, മറ്റ് പ്രധാന പങ്കാളികൾ എന്നിവരുൾപ്പെടെ 700 ലധികം പേർ പരിപാടിയിൽ പങ്കെടുത്തു. മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററിയും പരിപാടിയിൽ പ്രദർശിപ്പിച്ചു.
(Release ID: 2140729)