ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

അടിയന്തരാവസ്ഥക്കാലത്ത് ആമുഖത്തിൽ ചേർത്ത വാക്കുകൾ ഭരണഘടനയെ മുറിപ്പെടുത്തി; സനാതന ചൈതന്യത്തെ അശുദ്ധമാക്കി -ഉപരാഷ്ട്രപതി

Posted On: 28 JUN 2025 2:40PM by PIB Thiruvananthpuram

"ഏതൊരു ഭരണഘടനയെയും സംബന്ധിച്ചിടത്തോളം അതിന്റെ ആത്മാവാണ് ആമുഖം. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വളരെ സവിശേഷമാണ്. ഭാരതം ഒഴികെ, മറ്റൊരു രാജ്യത്തെ ഭരണഘടനയുടെയും ആമുഖം മാറ്റത്തിന് വിധേയമായിട്ടില്ല, എന്തുകൊണ്ട്? ആമുഖം മാറ്റാൻ കഴിയില്ല. ആമുഖം മാറ്റാൻ കഴിയില്ല എന്നത് തന്നെ കാരണം. ഭരണഘടനയുടെ വളർച്ചയുടെഅടിസ്ഥാനം ആമുഖമാണ്. ആമുഖം ഭരണഘടനയുടെ ഉറവിടമാണ്. ഇത് ഭരണഘടനയുടെ ആത്മാവാണ്. എന്നാൽ ഭാരതത്തിന്റെ ഈ ആമുഖം 1976 ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ മാറ്റുകയുണ്ടായി. സോഷ്യലിസ്റ്റ്, സെക്കുലർ, ഇന്റെഗ്രിറ്റി എന്നീ വാക്കുകൾ കൂട്ടിച്ചേർത്തു" ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് വ്യക്തമാക്കി.

കന്നഡ സാഹിത്യകാരനും മുൻ എംഎൽസിയുമായ ശ്രീ ഡി.എസ്. വീരയ്യ സമാഹരിച്ച 'അംബേദ്കറുടെ സന്ദേശങ്ങൾ' എന്ന പുസ്തകത്തിന്റെ ആദ്യ പകർപ്പിന്റെ പ്രകാശന ചടങ്ങിൽ, ഉപരാഷ്ട്രപതി എൻക്ലേവിൽ ഇന്ന് നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേ, ശ്രീ ധൻഖർ ഊന്നിപ്പറഞ്ഞു, "ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമായ അടിയന്തരാവസ്ഥയിൽ, ഒട്ടേറെ ആളുകൾ ജയിലിൽ കഴിയേണ്ടി വന്നു. മൗലികാവകാശങ്ങൾ താൽക്കാലികമായി നിഷേധിക്കപ്പെടുകയുണ്ടായി. അവരുടെ പേരിൽ— നമ്മൾ ജനങ്ങൾ —അടിമകളാക്കപ്പെട്ടവർ, നമ്മൾ എന്തിനു വേണ്ടി നിലകൊണ്ടു ? വെറും വാക്കുകളാണോ ?
അത് വാക്കുകൾക്കതീതമാണ്. 1973 ലെ കേശവാനന്ദ ഭാരതി vs കേരള എന്ന കേസിൽ 13 ജഡ്ജിമാരുടെ ബെഞ്ച് - ഞാൻ വിശദീകരിക്കട്ടെ - അതിലെ  ജഡ്ജിമാർ ഭരണഘടനയുടെ ആമുഖത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആഴത്തിൽ ചിന്തിക്കുകയും ചെയ്തു. വിഖ്യാതനായ ജഡ്ജി ജസ്റ്റിസ് എച്ച്.ആർ. ഖന്നയുടെ വാക്കുകൾ ഞാൻ ഉദ്ധരിക്കുന്നു: ഭരണഘടനയുടെ വ്യാഖ്യാനത്തിലേക്കുള്ള വഴികാട്ടിയായി ആമുഖം വർത്തിക്കുന്നു. കൂടാതെ ഭരണഘടന അതിന്റെ അധികാരം നേടിയ ഉറവിടത്തെ - അതായത്, ഇന്ത്യയിലെ ജനങ്ങളെയാണ് - അത് സൂചിപ്പിക്കുന്നത്."

"നാം ചിന്തിക്കണം. ഡോ. അംബേദ്കർ കഠിനാധ്വാനം ചെയ്തു. അദ്ദേഹം തീർച്ചയായും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക തന്നെ ചെയ്യുമായിരുന്നു. ആ ആമുഖം നമുക്ക് നൽകുന്നത് ഉചിത  ബുദ്ധിയാണെന്ന് സ്ഥാപക പിതാക്കന്മാർ കരുതി. ഭാരതം ഒഴികെ മറ്റൊരു രാജ്യത്തിന്റെയും ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വന്നിട്ടില്ല. എന്നാൽ വിനാശകരമെന്നു പറയട്ടെ, ജനങ്ങൾക്ക് സ്വാതന്ത്ര്യം നിഷേധിച്ചിരുന്ന ഒരു കാലഘട്ടത്തിൽ  ഭാരതത്തിന്റെ ഭരണഘടനയിൽ മാറ്റം സംഭവിച്ചു. അധികാരത്തിന്റെ ആത്യന്തിക ഉറവയായ നാം, ജനങ്ങൾ - ജനങ്ങളിലെ മഹത്തുക്കൾ  ജയിലുകളിൽ കഴിയുകയായിരുന്നു. അവർക്ക് നീതിന്യായ വ്യവസ്ഥയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. 1975 ജൂൺ 25 ന് പ്രഖ്യാപിക്കപ്പെട്ട 22 മാസത്തെ നിന്ദ്യമായ അടിയന്തരാവസ്ഥയെക്കുറിച്ചാണ് ഞാൻ പരാമർശിക്കുന്നത്. നീതിയുടെ മേലുള്ള പരിഹാസം! ഒരിക്കലും, മാറ്റാൻ കഴിയാത്ത ഒന്ന്, അതിന് പോലും മാറ്റം വന്നു - നമ്മൾ ജനങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ഒന്ന് -  അടിയന്തരാവസ്ഥയിൽ നിങ്ങൾ അത് മാറ്റി. നമ്മൾ ജനം - ഹൃദയത്തിലും ആത്മാവിലും - മുറിവേറ്റ്  ഇരുട്ടിലായിരുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.

 

"ഭരണഘടനയുടെ ആത്മാവിനെയാണ് മാറ്റിയത്. വാസ്തവത്തിൽ, ഈ വാക്കുകളുടെ വെളിച്ചത്തിലൂടെ, അടിയന്തരാവസ്ഥയുടെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലേക്ക് - രാജ്യത്തിന്റെ ഭരണഘടനയുടെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലേക്ക് - നാം ആനയിക്കപ്പെടുന്നു. ഈ പ്രക്രിയയിൽ, നിങ്ങൾ ആഴത്തിൽ ചിന്തിക്കുകയാണെങ്കിൽ, അസ്തിത്വപരമായ വെല്ലുവിളികൾക്ക് നാം ചിറകുകൾ നൽകുകയാണ്. ഈ വാക്കുകൾ നസൂർ (മുറിവ്) ആയി ചേർക്കപ്പെട്ടിരിക്കുന്നു. ഈ വാക്കുകൾ പ്രക്ഷോഭം സൃഷ്ടിക്കും. അടിയന്തരാവസ്ഥക്കാലത്ത് ആമുഖത്തിൽ ഈ വാക്കുകൾ കൂട്ടിച്ചേർത്തത് ഭരണഘടനാ ശില്പികളുടെ മാനസികാവസ്ഥയെ വഞ്ചിക്കുന്നതിനെ സൂചിപ്പിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ഈ രാജ്യത്തിന്റെ സാംസ്ക്കാരിക സമ്പത്തിനെയും ജ്ഞാനത്തെയും ഇകഴ്ത്തുകയല്ലാതെ മറ്റൊന്നുമല്ല അത്. ഇത് സനാതന ചൈതന്യത്തിന് അപമാനമാണത്", അദ്ദേഹം വിശദീകരിച്ചു.

 

അംബേദ്കറുടെ സന്ദേശങ്ങളുടെ സമകാലിക പ്രസക്തി ഉയർത്തിക്കാട്ടിക്കൊണ്ട്  ശ്രീ ധൻഖർ പറഞ്ഞു, “ഡോ. ബി.ആർ. അംബേദ്കർ നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു. അദ്ദേഹം നമ്മുടെ മനസ്സുകളിൽ ആധിപത്യം സ്ഥാപിക്കുകയും നമ്മുടെ ആത്മാവിനെ സ്പർശിക്കുകയും ചെയ്യുന്നു…. അംബേദ്കറുടെ സന്ദേശങ്ങൾ  സമകാലിക പ്രസക്തി അനുഭവവേദ്യമാക്കുന്നു. അദ്ദേഹത്തിന്റെ സന്ദേശങ്ങൾ കുടുംബതലം വരെ വ്യാപിക്കേണ്ടതുണ്ട്. കുട്ടികൾ ഈ സന്ദേശങ്ങളെക്കുറിച്ച് അറിയണം. രാജ്യത്തിന്റെ ഉപരാഷ്ട്രപതിയും രാജ്യസഭയുടെ - ഉപരിസഭ, മുതിർന്നവരുടെ സഭ, സംസ്ഥാനങ്ങളുടെ സഭ - ചെയർമാനുമാകുന്നതിലൂടെ പാർലമെന്റുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരാളെന്ന നിലയിൽ, 'അംബേദ്കറുടെ സന്ദേശങ്ങൾ' സ്വീകരിക്കുന്നതിൽ ഞാൻ അങ്ങേയറ്റം സംതൃപ്തനാണ്. അത് ആദ്യം തന്നെ രാജ്യമെമ്പാടുമുള്ള പാർലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും, പിന്നീട് നയരൂപകർത്താക്കളും ബഹുമാനിക്കുകയും അംഗീകരിക്കുകയും വേണം…..നമ്മുടെ ജനാധിപത്യത്തിന്റെ ക്ഷേത്രങ്ങൾ എന്തുകൊണ്ട് നശിപ്പിക്കപ്പെടുന്നു എന്ന് നാം ചിന്തിക്കണം? നമ്മുടെ ജനാധിപത്യ ക്ഷേത്രങ്ങൾ തടസ്സപ്പെടുത്തലുകളാൽ നശിപ്പിക്കപ്പെടുന്നത് എന്തുകൊണ്ട്?”

 

അദ്ദേഹം തുടർന്നു പറഞ്ഞു, “ആ വിധിന്യായത്തിൽ  മറ്റൊരു പ്രശസ്ത ജഡ്ജിയായ സിക്രി പറയുന്നു - ഞാൻ ഉദ്ധരിക്കട്ടെ: “നമ്മുടെ ഭരണഘടനയുടെ ആമുഖം അങ്ങേയറ്റം പ്രാധാന്യമുള്ളതാണ്, ആമുഖത്തിൽ പ്രകടിപ്പിച്ച മഹത്തായതും ഉദാത്തവുമായ ദർശനത്തിന്റെ വെളിച്ചത്തിൽ ഭരണഘടന വായിക്കുകയും വ്യാഖ്യാനിക്കുകയും വേണം.” ആ മഹത്തായതും ഉദാത്തമായതുമായ ദർശനം ചവിട്ടിമെതിക്കപ്പെട്ടു. ഡോ. ബി. ആർ. അംബേദ്കറുടെ ആത്മാവിനാണ് മുറിവേൽക്കപ്പെട്ടത്. അങ്ങനെ, ഒരു മടിയും കൂടാതെ, ഡോ. അംബേദ്കറുടെ പ്രതിഭയാൽ രൂപകല്പന ചെയ്യപ്പെട്ടതും ഭരണഘടനയുടെ ആത്മാവായി ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചതുമായ ആമുഖം - തിരുത്തുകയോ, മാറ്റുകയോ, നശിപ്പിക്കുകയോ ചെയ്യുന്നതിനുപകരം ബഹുമാനിക്കപ്പെടേണ്ടതായിരുന്നു.  അവിടെ സനാതന തത്ത്വചിന്ത - അതിന്റെ ആത്മാവും സത്തയും - വ്യവഹാരത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. സുഹൃത്തുക്കളേ, മേൽപ്പറഞ്ഞ മാറ്റം ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന നമ്മുടെ സാംസ്ക്കാരിക ധാർമ്മികതയ്‌ക്കെതിരു നിൽക്കുകയായിരുന്നു.”

 

ഡോ. ബി.ആർ. അംബേദ്കറുടെ ജ്ഞാനോദ്ദീപകമായ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, “ഡോ. ബി.ആർ. അംബേദ്കർ ഒരു ദാർശനികനായിരുന്നു. അദ്ദേഹം ഒരു രാഷ്ട്രതന്ത്രജ്ഞനായിരുന്നു. ഡോ. ബി.ആർ. അംബേദ്കറെ ഒരു രാഷ്ട്രീയക്കാരനായി നാം ഒരിക്കലും കാണരുത്. അദ്ദേഹത്തെ ഒരിക്കലും അങ്ങനെ കാണരുത്. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ, സാധാരണഗതിയിൽ ആശ്വാസം പകരാൻ കഴിയുന്ന ഒന്നല്ല അതെന്ന് നിങ്ങൾക്ക് മനസ്സിലാകും. ആ യാത്രയിൽ, അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് ചർച്ച ചെയ്യാൻ അസാധാരണമായ മനുഷ്യ പ്രയത്നവും വിപദിധൈര്യവും ആവശ്യമാണ്. ഡോ. ബി.ആർ. അംബേദ്കറിന് മരണാനന്തരമാണ് ഭാരതരത്നം നൽകിയതെന്ന്  നിങ്ങൾക്ക്  സങ്കൽപ്പിക്കാൻ കഴിയുമോ? 1989-ൽ പാർലമെന്റ് അംഗവും മന്ത്രിയുമാകാൻ കഴിഞ്ഞത് എന്റെ വലിയ ഭാഗ്യമായിരുന്നു. ഈ മണ്ണിന്റെ ഏറ്റവും മഹാനായ പുത്രന്മാരിൽ ഒരാൾക്ക് മരണാനന്തരം ഭാരതരത്നം ലഭിച്ചപ്പോൾ മന്ത്രിയുമാകാൻ കഴിഞ്ഞത് എന്റെ വലിയ ഭാഗ്യമായി കരുതുന്നു. പക്ഷേ എന്റെ ഹൃദയം തേങ്ങി. എന്തുകൊണ്ട് ഇത്ര വൈകി? എന്തുകൊണ്ട് മരണാനന്തരം? അതിനാൽ ഞാൻ ആഴത്തിലുള്ള ആശങ്കയോടെ ഉദ്ധരിക്കുന്നു. രാജ്യത്തെ എല്ലാവരും അവരുടെ ആത്മാവിനെ അന്വേഷിക്കാനും രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കാനും അഭ്യർത്ഥിക്കുന്നു. അദ്ദേഹം ഒരിക്കൽ പറഞ്ഞു—ഇന്ത്യക്കാർ എന്ന നിലയിൽ നമ്മുടെ വിശ്വസ്തതയെ നമ്മുടെ മത്സരബുദ്ധി ഒരു തരത്തിലും ബാധിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു, ആ വിശ്വസ്തത നമ്മുടെ മതത്തിൽ നിന്നോ, നമ്മുടെ സംസ്‌ക്കാരത്തിൽ നിന്നോ, നമ്മുടെ ഭാഷയിൽ നിന്നോ ആയാലും.. ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ജനങ്ങളും ആദ്യാവസാനം ഇന്ത്യക്കാരാകണം, മറ്റൊന്നുമല്ല ഇന്ത്യക്കാരാകണം……. ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങൾ ഭരണഘടന ഒപ്പിടുന്നതിന് ഒരു ദിവസം മുമ്പ്, 1949 നവംബർ 25-ന് നടത്തിയ അവസാന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത് - അത്ഭുതകരമാണ്. രാജ്യത്തെ എല്ലാവരോടും അത് ചില്ലിട്ട് സൂക്ഷിക്കാനും എല്ലാ ദിവസവും വായിക്കാനും  ഞാൻ അഭ്യർത്ഥിക്കുന്നു. അദ്ദേഹം പറയുകയാണ് - അദ്ദേഹം തന്റെ വേദന പ്രകടിപ്പിക്കുകയാണ്: ഞാൻ ഉദ്ധരിക്കട്ടെ:

 

"ഇന്ത്യയ്ക്ക് മുമ്പ് ഒരിക്കൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്നതല്ല, സ്വന്തം ജനതയുടെ വിശ്വസ്തതയില്ലായ്മയും വഞ്ചനയും കാരണം മാതൃഭൂമിയ്ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്ന വസ്തുത എന്നെ വളരെയധികം അസ്വസ്ഥനാക്കുന്നു. ചരിത്രം ആവർത്തിക്കുമോ?"

 

അദ്ദേഹം തുടർന്നു പറയുന്നു - ഞാൻ അദ്ദേഹത്തിന്റെ വാക്കുകൾ ഉദ്ധരിക്കട്ടെ: "ഈ ചിന്തയാണ് എന്നിൽ ഉത്കണ്ഠ  നിറയ്ക്കുന്നത്. ജാതികളുടെയും മതങ്ങളുടെയും രൂപത്തിലുള്ള നമ്മുടെ പുരാതന ശത്രുക്കൾക്ക് പുറമേ, വൈവിധ്യമാർന്നതും പരസ്പരവിരുദ്ധവുമായ രാഷ്ട്രീയ വിശ്വാസങ്ങളുള്ള  രാഷ്ട്രീയ പാർട്ടികൾ നമുക്ക് ഉണ്ടാകുമെന്ന വസ്തുതയുടെ തിരിച്ചറിവാണ് ഈ ഉത്കണ്ഠയെ കൂടുതൽ ശക്തിപ്പെടുത്തുന്നത്. ഇന്ത്യക്കാർ രാജ്യത്തെ അവരുടെ വിശ്വാസത്തിന് മുകളിൽ സ്ഥാപിക്കുമോ? അതോ അവർ രാജ്യത്തിന് മുകളിൽ വിശ്വാസത്തെ സ്ഥാപിക്കുമോ..... ഞാൻ വീണ്ടും ഉദ്ധരിക്കുന്നു, "എനിക്കറിയില്ല, പക്ഷേ പാർട്ടികൾ വിശ്വാസത്തെ രാജ്യത്തിന് മുകളിൽ പ്രതിഷ്ഠിച്ചാൽ, നമ്മുടെ സ്വാതന്ത്ര്യം വീണ്ടും അപകടത്തിലാകുമെന്നും ഒരുപക്ഷേ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നും ഉറപ്പാണ്. ഇതിനെതിരെ നാമെല്ലാവരും സദാ ജാഗ്രത പാലിക്കണം. നമ്മുടെ അവസാന തുള്ളി രക്തം നൽകി നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ നാം ദൃഢനിശ്ചയം ചെയ്യണം."

******************


(Release ID: 2140502)