ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

സമുദ്ര മേഖലയിലെ ഇന്ത്യയിലെ ആദ്യ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ (Maritime NBFC) സാഗർമാല ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (SMFC) സർബാനന്ദ സോനോവാൾ ഉദ്ഘാടനം ചെയ്തു.

"സാമ്പത്തിക പരിമിതികൾ പരിഹരിക്കാനും സമുദ്രമേഖലയുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള സാമ്പത്തിക പരിഹാരങ്ങൾ SMFCL വാഗ്ദാനം ചെയ്യുന്നു": സർബാനന്ദ സോനോവാൾ

Posted On: 26 JUN 2025 5:58PM by PIB Thiruvananthpuram

സമുദ്ര മേഖലയിലെ ഇന്ത്യയുടെ ആദ്യ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ (Maritime NBFC) ആയ സാഗർമാല ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (SMFCL) കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത ഗതാഗത മന്ത്രി (MoPSW) ശ്രീ സർബാനന്ദ സോനോവാൾ ഇന്ന് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര മന്ത്രി ശ്രീ സോനോവാളിനൊപ്പം MoPSW സഹമന്ത്രി ശ്രീ ശന്തനു താക്കൂറും MoPSW സെക്രട്ടറി ടി കെ രാമചന്ദ്രനും പങ്കെടുത്തു.

മുമ്പ് സാഗർമാല ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന (SMFCL) പുതിയ ധനകാര്യ സ്ഥാപനം അമൃത് കാൽ വിഷൻ 2047 ന് അനുപൂരകമായി ഇന്ത്യൻ സമുദ്ര മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ പരിവർത്തനാത്മക പങ്ക് വഹിക്കാൻ സുസജ്ജമാണ്. 2025 ജൂൺ 19 ന് SMFCL—ഒരു മിനിരത്ന, കാറ്റഗറി-I, കേന്ദ്ര പൊതുമേഖലാ സംരംഭം— റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (RBI) ഒരു  ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമെന്ന നിലയിൽ (NBFC) ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു.

"സാഗർമാല ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിനെ ഒരു NBFC ആയി രജിസ്റ്റർ ചെയ്തത് ഇന്ത്യയുടെ സമുദ്ര മേഖലാ പ്രയാണത്തിൽ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദാർശനിക നേതൃത്വത്തിൽ, നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന സ്തംഭമായ സമുദ്ര മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നാം നിർണ്ണായക നടപടികൾ കൈക്കൊള്ളുകയാണ്. SMFCL നിർണ്ണായകമായ ധനസഹായ പരിമിതികൾ നികത്തുകയും മേഖലാധിഷ്ഠിത സാമ്പത്തിക പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുകയും തുറമുഖങ്ങൾ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ (MSME), സ്റ്റാർട്ടപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയെ ശാക്തീകരിക്കുകയും ചെയ്യും. രാജ്യത്തെ സമുദ്ര വ്യവസായ മേഖലയുടെ ദീർഘകാല ആവശ്യമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നത്. മാരിടൈം അമൃത് കാൽ വിഷൻ 2047, ഇന്ത്യയെ ഒരു മുൻനിര ആഗോള സമുദ്രശക്തിയാക്കുക, വികസിത ഭാരതം സാക്ഷാത്ക്കരിക്കുക എന്നിങ്ങനെയുള്ള നമ്മുടെ സമാന ലക്ഷ്യങ്ങൾക്ക് അനുപൂരകമാണ്.

ഒരു മേഖലാ നിർദ്ദിഷ്ട NBFC എന്ന നിലയിൽ, സമുദ്ര മേഖലയിലെ ധനസഹായ പരിമിതികൾ നികത്താനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും SMFCL സജ്ജമാണ്. തുറമുഖ സ്ഥാപനങ്ങൾ, ഷിപ്പിംഗ് കമ്പനികൾ, MSME-കൾ, സ്റ്റാർട്ടപ്പുകൾ, സമുദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പങ്കാളികൾക്ക് കോർപ്പറേഷൻ ഹ്രസ്വ, ഇടത്തരം, ദീർഘകാല ധനസഹായം ഉൾപ്പെടെയുള്ള  സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കും.

വിപുലീകൃത ദൗത്യത്തിന്റെ ഭാഗമായി, കപ്പൽ നിർമ്മാണം, പുനരുപയോഗ ഊർജ്ജം, ക്രൂയിസ് വിനോദസഞ്ചാരം, സമുദ്ര വിദ്യാഭ്യാസം തുടങ്ങിയ തന്ത്രപ്രധാന മേഖലകളെയും SMFCL പിന്തുണയ്ക്കും. ഇത് ആഗോള സമുദ്ര നേതൃത്വത്തിലേക്കുയരുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തെ കൂടുതൽ ശക്തിപ്പെടുത്തും.

“SMFCL ഇപ്പോൾ ഒരു സമർപ്പിത NBFC ആയി പ്രവർത്തിക്കുന്നതിനാൽ, സമുദ്ര വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു കേന്ദ്രീകൃത സാമ്പത്തിക ആവാസവ്യവസ്ഥ നാം സൃഷ്ടിക്കുകയാണെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര MoPSW സഹമന്ത്രി ശ്രീ ശാന്തനു താക്കൂർ പറഞ്ഞു. ഇത് മേഖലയിലുടനീളം നൂതനാശയങ്ങൾ, നിക്ഷേപം, സമഗ്ര വികസനം എന്നിവയ്ക്കുള്ള അവസരങ്ങൾ തുറക്കും.”

ഈ നാഴികക്കല്ലോടെ, സുസ്ഥിര വികസനം, നൂതനാശയങ്ങൾ, ദേശീയ ലോജിസ്റ്റിക് കാര്യക്ഷമത എന്നിവയ്ക്ക് സംഭാവന നൽകുന്ന പദ്ധതികൾക്ക് സഹായകവും  ഇന്ത്യയുടെ സമുദ്ര വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതുമായ ഒരു സാമ്പത്തിക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ SMFCL ഒരുങ്ങുകയാണ്.

 

SKY

 

*****************


(Release ID: 2140096) Visitor Counter : 7