പ്രധാനമന്ത്രിയുടെ ഓഫീസ്
യോഗ പ്രസ്ഥാനത്തിനു കരുത്തേകുന്നതിനുള്ള ആന്ധ്രാപ്രദേശിന്റെ ‘യോഗാന്ധ്ര’ സംരംഭത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Posted On:
22 JUN 2025 2:10PM by PIB Thiruvananthpuram
യോഗയെ ദൈനംദിന ജീവിതത്തിൽ സംയോജിപ്പിക്കുന്നതിനുള്ള പ്രചോദനാത്മകമായ പ്രതിജ്ഞാബദ്ധതയ്ക്ക് ആന്ധ്രാപ്രദേശിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഇത് രാജ്യവ്യാപകമായ ആരോഗ്യ-ക്ഷേമ പ്രസ്ഥാനത്തെ കൂടുതൽ മുന്നോട്ട് നയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിശാഖപട്ടണത്ത് ഇന്നലെ നടന്ന 11-ാമത് അന്താരാഷ്ട്ര യോഗ ദിന പരിപാടിയിൽ ‘യോഗാന്ധ്ര’ സംരംഭത്തിന് കീഴിൽ സംസ്ഥാനത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ആവേശത്തെയും ഇക്കാര്യത്തിൽ സ്വീകരിച്ച മുൻകൈയെയും ശ്രീ മോദി പ്രശംസിച്ചു.
എക്സിൽ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“യോഗ ജനങ്ങളെ വീണ്ടും ഒരുമിച്ചു ചേർക്കുന്നു!
യോഗയെ ജീവിതത്തിന്റെ ഭാഗമാക്കാനുള്ള പ്രസ്ഥാനത്തിനു കരുത്തേകിയതിന് ആന്ധ്രാപ്രദേശിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. ഞാൻ കൂടി പങ്കെടുത്ത ‘യോഗാന്ധ്ര’ സംരംഭവും വിശാഖപട്ടണത്തെ പരിപാടിയും എല്ലായ്പ്പോഴും നിരവധി പേരെ മെച്ചപ്പെട്ട ആരോഗ്യത്തിനും ക്ഷേമത്തിനും പ്രചോദിപ്പിക്കും.”
-SK-
(Release ID: 2138684)