വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നാഷണൽ മീഡിയ സെന്ററിൽ യോഗ അഭ്യാസപ്രകടനം സംഘടിപ്പിച്ചു
Posted On:
21 JUN 2025 11:47AM by PIB Thiruvananthpuram
2025 ലെ 11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്, ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ ഇന്ന് യോഗാഭ്യാസ പ്രകടനം നടന്നു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത്, പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ ധീരേന്ദ്ര ഓജ, ജോയിന്റ് സെക്രട്ടറി ശ്രീ സെന്തിൽ രാജൻ എന്നിവരുൾപ്പെടെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ സെഷനിൽ പങ്കെടുത്തു.
ചടങ്ങിനെ അഭിസംബോധന ചെയ്ത ശ്രീ സഞ്ജയ് ജാജു ഇങ്ങനെ പറഞ്ഞു :
“യോഗ വളരെ ആത്മീയമായ ഒരു അനുഭവം നൽകുന്നു. ഞാൻ അത് ദിവസവും പരിശീലിക്കുന്നു... യോഗ നമ്മുടെ ശരീരത്തെ ആത്മാവുമായി ബന്ധിപ്പിക്കുന്നു... അത് നമ്മെ ശാരീരികമായി ആരോഗ്യകരമാക്കുക മാത്രമല്ല, നമ്മുടെ ചിന്തകളെ ശുദ്ധമായും പ്രവർത്തനങ്ങളെ ലളിതമായും മാറ്റാൻ സഹായിക്കുന്നു. നമ്മുടെ ചിന്തകളെ നയിക്കുന്നതിലും വ്യക്തത നിലനിർത്തുന്നതിലും യോഗ ഒരു പ്രധാന പങ്ക് വഹിക്കുന്നു.”

വിദഗ്ധരായ യോഗ പരിശീലകർ നയിച്ച സെഷനിൽ, തൊഴിൽസ്ഥലത്ത് ക്ഷേമവും മനസ്സമാധാനവും പ്രോത്സാഹിപ്പിക്കുന്ന വിവിധ ആസനങ്ങൾ, ശ്വസനരീതികൾ (പ്രാണായാമം), ധ്യാന പരിശീലനങ്ങൾ എന്നിവയുടെ പ്രകടനവും നടത്തി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുൻകൈഎടുത്ത് നടത്തിയ പ്രവർത്തനങ്ങളെത്തുടർന്ന് 2014 ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നതിന് അംഗീകാരം നൽകി. യോഗയുടെയും സമഗ്ര ആരോഗ്യത്തിന്റെയും ഗുണങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ലോകമെമ്പാടുംഇപ്പോൾ ഈ ദിനം ആചരിക്കുന്നു.
SKY
*************
(Release ID: 2138307)