ഖനി മന്ത്രാലയം
azadi ka amrit mahotsav

2025ലെ അന്താരാഷ്ട്ര യോഗ ദിനത്തിനായി ഇന്ത്യയിലുടനീളം 50 പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Posted On: 19 JUN 2025 2:22PM by PIB Thiruvananthpuram
രാജ്യവ്യാപകമായ പരിപാടികളോടെ, 2025 ജൂണ്‍ 21ന് 11-ാമത് അന്താരാഷ്ട്ര യോഗ ദിനം (IDY) ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഖനി മന്ത്രാലയത്തിനു കീഴിലുള്ള ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (GSI). ' ഏക ഭൂമിക്കും ഏകാരോഗ്യത്തിനുമായി യോഗ' എന്ന ഈ വര്‍ഷത്തെ പ്രമേയത്തെ ആടിസ്ഥാനമാക്കി ജിഎസ്‌ഐ തങ്ങളുടെ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സമഗ്രമായ ക്ഷേമവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തെ 46 സ്ഥലങ്ങളിലായി 50 പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനനുസൃതമായി, ജിഎസ്‌ഐ കൊല്‍ക്കത്തയിലെ കേന്ദ്ര ആസ്ഥാനം, പ്രാദേശിക, സംസ്ഥാന യൂണിറ്റ് ഓഫീസുകള്‍, 12 ഭൂ പൈതൃക കേന്ദ്രങ്ങള്‍, 6 ഡ്രില്ലിംഗ് ഫീല്‍ഡ് ക്യാമ്പുകള്‍, 3 പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി മാര്‍ഗ്ഗനിര്‍ദ്ദേശത്തോടു കൂടിയ യോഗ സെഷനുകള്‍ സംഘടിപ്പിക്കും. ജിഎസ്‌ഐ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവരുള്‍പ്പടെ 3000 ത്തിലധികം പേര്‍ ഈ സംരംഭത്തില്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.


2025ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ കൗണ്ട്ഡൗണ്‍ പരിപാടി എന്ന നിലയില്‍ കേന്ദ്ര കല്‍ക്കരി, ഖനി മന്ത്രി ശ്രീ ജി. കിഷന്‍ റെഡ്ഡിയോടൊപ്പം , 2025 ജൂണ്‍ 20ന് ഹൈദരാബാദില്‍, നടക്കുന്ന തത്സമയ യോഗ പരിപാടിയിലും ജിഎസ്‌ഐ പങ്കെടുക്കും.

ഈ കൂട്ടായ സംരഭങ്ങളിലൂടെ, യോഗയുടെ തത്വങ്ങളും പരിശീലനവും മുന്നോട്ടു കൊണ്ടുപോകുക എന്ന കാഴ്ചപ്പാടുമായി സമന്വയിപ്പിച്ചുകൊണ്ട് ശാസ്ത്ര സമൂഹത്തിലും  പൊതുജനങ്ങള്‍ക്കിടയിലും അവബോധവും പങ്കാളിത്തവും വളര്‍ത്തിയെടുക്കുന്നതിനൊപ്പം ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയും ജിഎസ്‌ഐ ഉറപ്പിക്കുന്നു
.
 
SKY
 
*****

(Release ID: 2137692) Visitor Counter : 4