രാജ്യരക്ഷാ മന്ത്രാലയം
സാൽവേജ് സംഘത്തെ ഹെലികോപ്റ്റർ മാർഗ്ഗം എംവി വാൻ ഹായ് 503 കപ്പലിലിറക്കി നാവികസേന
Posted On:
14 JUN 2025 11:23AM by PIB Thiruvananthpuram
വൻ തീപിടുത്തമുണ്ടായ എംവി വാൻ ഹായ് 503 കപ്പലിലെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ, 2025 ജൂൺ 13 ന് സാൽവേജ് സംഘത്തെ ഹെലികോപ്റ്റർ മാർഗ്ഗം എംവി വാൻ ഹായ് 503 കപ്പലിലിറക്കി നാവികസേന. ദ്രുത പ്രതികരണത്തിന്റെ ഭാഗമായി, കൊച്ചിയിലെ ഐഎൻഎസ് ഗരുഡയിൽ നിന്ന് ഒരു സീ കിംഗ് ഹെലികോപ്റ്ററിലാണ് രക്ഷാപ്രവർത്തന സംഘാംഗങ്ങളെ കപ്പലിലെത്തിച്ചത്. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥ/സമുദ്ര സാഹചര്യങ്ങൾക്കും തീപിടുത്തത്തിനും ഇടയിൽ നാവിക ഹെലികോപ്റ്റർ വിജയകരമായി സംഘത്തെ കപ്പലിലിറക്കി. താഴെയെത്തിയ സാൽവേജ് സംഘം, സാൽവേജ് ടഗ് ആയ ഓഫ്ഷോർ വാരിയറുമായി കപ്പലിനെ ബന്ധിപ്പിച്ചു. ടോ ബന്ധിപ്പിച്ച ശേഷം, നാവിക ഹെലികോപ്റ്റർ ഉപയോഗിച്ച് സാൽവേജ് സംഘത്തെ കപ്പലിൽ നിന്ന് വിജയകരമായി പുറത്തെത്തിച്ചു. കപ്പലിന്റെ ടോവിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചു.
QPYW.jpg)
K29A.jpg)
നിലവിൽ, ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ശാരദയും ഒഎസ്വി എംവി ട്രൈറ്റൺ ലിബർട്ടിയും ഇന്ത്യൻ കോസ്റ്റ് ഗാർഡുമായും മറ്റ് സമുദ്ര ഏജൻസികളുമായും ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. സാൽവേജ് സംഘത്തെ ഹെലികോപ്റ്റർ മാർഗ്ഗം എംവി വാൻ ഹായ് 503 കപ്പലിലിറക്കിയ ഇന്ത്യൻ നാവികസേന രക്ഷാപ്രവർത്തനം ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്.
***
(Release ID: 2136330)