പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഇസ്രയേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചു; മേഖലയിൽ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചു ചർച്ച ചെയ്തു
Posted On:
13 JUN 2025 7:42PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചു.
ചർച്ചയ്ക്കിടെ, പ്രധാനമന്ത്രി നെതന്യാഹു സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് ശ്രീ മോദിയെ അറിയിച്ചു. ഈ സാഹചര്യത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ ശ്രീ മോദി അറിയിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. ആഗോള സമാധാനശ്രമങ്ങളോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി. നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ ആശങ്കകൾ ഞാൻ പങ്കുവയ്ക്കുകയും മേഖലയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകുകയും ചെയ്തു.”
SK
****
(Release ID: 2136271)
Read this release in:
Assamese
,
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada