ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ജൂൺ 15 മുതൽ 17 വരെ പുതുച്ചേരി സന്ദർശിക്കും

Posted On: 13 JUN 2025 5:46PM by PIB Thiruvananthpuram

ന്യൂഡൽഹി, 13  ജൂൺ 2025

ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2025 ജൂൺ 15 മുതൽ 17 വരെ പുതുച്ചേരിയിൽ മൂന്ന് ദിവസത്തെ സന്ദർശനം നടത്തും.

ജൂൺ 16 ന്, ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (JIPMER ) ‘രാഷ്ട്രനിർമ്മാണത്തിൽ പരിസ്ഥിതി സുസ്ഥിരത’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും.

പര്യടനത്തിന്റെ സമാപന ദിവസമായ ജൂൺ 17-ന് , പോണ്ടിച്ചേരി സർവകലാശാലയുടെ ചാൻസലർ കൂടിയായ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ സർവകലാശാലയിലെ വിദ്യാർത്ഥികൾ, ഫാക്കൽറ്റി, സ്റ്റാഫ് അംഗങ്ങൾ  എന്നിവരുമായി  സംവദിക്കും.


****************


(Release ID: 2136268)