പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​ഇന്ത്യയെ പ്രതിനിധാനംചെയ്തു വിവിധ രാജ്യങ്ങൾ സന്ദർശിച്ച സംഘാംഗങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി



ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ചതിനു പ്രധാനമന്ത്രി പ്രതിനിധികളെ അഭിനന്ദിച്ചു

Posted On: 10 JUN 2025 9:25PM by PIB Thiruvananthpuram

ഇന്ത്യയെ പ്രതിനിധാനംചെയ്തു വിവിധ രാജ്യങ്ങൾ സന്ദർശിച്ച വിവിധ പ്രതിനിധിസംഘങ്ങളിലെ അംഗങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ​കൂടിക്കാഴ്ച നടത്തി. സമാധാനത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയും ഭീകരവാദഭീഷണി ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിക്കുന്നതിൽ ഈ പ്രതിനിധികൾ നിർണായക പങ്കുവഹിച്ചു. ആഗോള വേദികളിൽ ഇന്ത്യയുടെ ശബ്ദം മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രതിനിധിസംഘങ്ങൾ കാട്ടിയ അർപ്പണബോധത്തെ ശ്രീ മോദി പ്രശംസിച്ചു.

എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:

“ഇന്ത്യയെ പ്രതിനിധാനം ചെയ്തു വിവിധ രാജ്യങ്ങളിലെത്തി, സമാധാനത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെക്കുറിച്ചും ഭീകരവാദ ഭീഷണി ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ച വിവിധ പ്രതിനിധിസംഘങ്ങളിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. അവർ ഇന്ത്യയുടെ ശബ്ദം മുന്നോട്ടുവച്ച രീതിയിൽ നമുക്കേവർക്കും അഭിമാനമുണ്ട്.”

 

-SK-

(Release ID: 2135528)