രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഈദ്-ഉൽ -അദ്ഹയുടെ പൂർവ ദിനത്തിൽ രാഷ്ട്രപതിയുടെ ആശംസ

Posted On: 06 JUN 2025 6:19PM by PIB Thiruvananthpuram
ഈദ്-ഉൽ -അദ്ഹയുടെ പൂർവ ദിനത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സഹ പൗരന്മാർക്ക് ആശംസകൾ നേർന്നു.
 
 “ഈദ്-ഉൽ -അദ്ഹയുടെ വേളയിൽ, എല്ലാ സഹ പൗരന്മാർക്കും വിദേശത്തുള്ള ഇന്ത്യക്കാർക്കും, പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സഹോദരീസഹോദരന്മാർക്ക് എന്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു." സന്ദേശത്തിൽ രാഷ്ട്രപതി കുറിച്ചു
 
 ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും പ്രതീകമാണ് ഈ ആഘോഷം. ഇത് സമൂഹത്തിൽ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നു.
 
 നിസ്വാർത്ഥതയുടെയും സമർപ്പണത്തിന്റെയും മൂല്യങ്ങൾ നമ്മുടെ ജീവിതത്തിൽ സ്വീകരിച്ചുകൊണ്ട് ഒരു മികച്ച സമൂഹം സൃഷ്ടിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം”.
 
രാഷ്ട്രപതിയുടെ സന്ദേശം കാണാൻ ദയവായി ഇവിടെ ക്ലിക്കുചെയ്യുക -
 
****

(Release ID: 2134722)