ആഭ്യന്തരകാര്യ മന്ത്രാലയം
ജനസംഖ്യാ സെൻസസ് 2027- ജാതി അടിസ്ഥാനത്തിലുള്ള കണക്കെടുപ്പിനൊപ്പം രണ്ട് ഘട്ടങ്ങളിലായി നടത്തും
2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ അടിസ്ഥാന തീയതി 2027 മാർച്ച് ഒന്നാം ദിവസം 00:00 മണിക്കൂറായിരിക്കും
ലഡാക്ക് കേന്ദ്ര ഭരണ പ്രദേശത്തിന്റെയും, കൂടാതെ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീർ എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ പ്രദേശങ്ങളുടെയും ജനസംഖ്യ കണക്കെടുപ്പിനുള്ള അടിസ്ഥാന തീയതി 2026 ഒക്ടോബർ ആദ്യ ദിവസം 00.00മണിക്കൂറായിരിക്കും.
Posted On:
04 JUN 2025 5:30PM by PIB Thiruvananthpuram
ജനസംഖ്യാ സെൻസസ് -2027 ജാതി കണക്കെടുപ്പിനൊപ്പം രണ്ട് ഘട്ടങ്ങളായി നടത്താൻ തീരുമാനിച്ചു. ജനസംഖ്യാ സെൻസസ് - 2027 ന്റെ അടിസ്ഥാന തീയതി 2027 മാർച്ച് ആദ്യ ദിവസം 00:00 മണിക്കൂറായിരിക്കും. ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തിന്റെയാകെയും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീർ എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ പ്രദേശങ്ങളുടെയും ജനസംഖ്യ കണക്കെടുപ്പിനുള്ള അടിസ്ഥാന തീയതി 2026 ഒക്ടോബർ ആദ്യ ദിവസം 00.00 മണിക്കൂറായിരിക്കും. 1948 ലെ സെൻസസ് നിയമത്തിലെ വകുപ്പ് 3 ലെ വ്യവസ്ഥ പ്രകാരം, മുകളിൽ പറഞ്ഞ അടിസ്ഥാന തീയതികളോടെ ജനസംഖ്യാ സെൻസസ് നടത്തുന്നതിനുള്ള വിജ്ഞാപനം 16.06.2025 ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും.
1948 ലെ സെൻസസ് നിയമത്തിലെയും 1990 ലെ സെൻസസ് ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമാണ് ഇന്ത്യയിലെ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത്. രാജ്യത്ത് അവസാന ജനസംഖ്യ കണക്കെടുപ്പ് 2011 ൽ രണ്ട് ഘട്ടങ്ങളിലായാണ് അതായത് i) ഘട്ടം I - ഭവന കണക്കെടുപ്പ് (HLO) (2010 ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ) (ii) ഘട്ടം II - ജനസംഖ്യാ കണക്കെടുപ്പ് (PE) (2011 ഫെബ്രുവരി 09 മുതൽ ഫെബ്രുവരി 28 വരെ) ആണ് നടത്തിയത്. ഇതിനുള്ള അടിസ്ഥാന തീയതി - 2011 മാർച്ച് ആദ്യ ദിവസം 00:00 മണിക്കൂർ ആയിരുന്നു. എന്നാൽ ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ അസ്ഥിരമായ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ ജനസംഖ്യ കണക്കെടുപ്പിനുള്ള അടിസ്ഥാന തീയതി 2010 ഒക്ടോബർ ആദ്യ ദിവസം 00.00 മണിക്കൂർ ആയി നിജപ്പെടുത്തി 2010 സെപ്റ്റംബർ 11 മുതൽ 30 വരെയായിരുന്നു സെൻസസ് നടത്തിയത്.
സമാനമായ രീതിയിൽ 2021 ലെ സെൻസസ് ഒന്നാം ഘട്ടം 2020 ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിലും രണ്ടാം ഘട്ടം 2021 ഫെബ്രുവരിയിലുമായി രണ്ട് ഘട്ടങ്ങളായി നടത്താനായിരുന്നു നിർദ്ദേശിക്കപ്പെട്ടിരുന്നത്. 2021 ൽ നടത്താനിരുന്ന സെൻസസിന്റെ ആദ്യ ഘട്ടത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു.2020 ഏപ്രിൽ 1 മുതൽ ചില സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും ഫീൽഡ് തല പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, രാജ്യത്തുടനീളം കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനാൽ, ജനസംഖ്യ കണക്കെടുപ്പ് പ്രവർത്തനം മാറ്റി വെയ്ക്കുകയായിരുന്നു
*******************
(Release ID: 2133943)
Read this release in:
Odia
,
Tamil
,
English
,
Urdu
,
Marathi
,
Nepali
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Kannada