ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

മിസോറാമിൽ മയക്കുമരുന്ന് കള്ളക്കടത്ത് ഡിആർഐ പരാജയപ്പെടുത്തി

9.72 കിലോഗ്രാം മെത്താംഫെറ്റാമൈൻ ഗുളികകൾ പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ

Posted On: 01 JUN 2025 11:02AM by PIB Thiruvananthpuram

മയക്കുമരുന്ന് ഭീഷണിക്കെതിരായ പോരാട്ടത്തിന്റെ തുടർച്ചയായി, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) 30.05.2025 ന് ഐസ്വാൾ-ചാംഫായി ഹൈവേയിൽ (എൻഎച്ച്-6) മിസോറാമിലെ സെലിംഗിൽ മഹീന്ദ്ര XUV500 കാറിൽ നിന്ന് 9.72 കിലോഗ്രാം മെത്താംഫെറ്റാമൈൻ ഗുളികകൾ പിടിച്ചെടുത്തു. അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിൽ ഏകദേശം 9.72 കോടി രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത ഗുളികകൾ.

 



 

പിൻ സീറ്റിലെ ഒരു അറയിൽ/ചേമ്പറിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് ഡിആർഐ ഉദ്യോഗസ്ഥർ  മയക്കുമരുന്ന് അടങ്ങിയ 10 പാക്കറ്റുകൾ കണ്ടെത്തിയത്. കണ്ടെടുത്ത മയക്കുമരുന്നും വാഹനവും പിടിച്ചെടുക്കുകയും , 1985 ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മ്യാൻമറിൽ നിന്ന് ഇന്തോ-മ്യാൻമർ അതിർത്തിയിലെ സോഖാവതർ സെക്ടർ വഴിയാണ് മയക്കുമരുന്ന് മിസോറാമിലേക്ക് കടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

2025 ജനുവരി മുതൽ, മിസോറാമിൽ ഡിആർഐ 72 കോടിയിലധികം രൂപ വിലമതിക്കുന്ന മെത്താംഫെറ്റാമൈനും ഹെറോയിനും പിടികൂടുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എൻ‌ഡി‌പി‌എസ് നിയമം കുറ്റവാളികൾക്ക് 10 വർഷം വരെ കഠിനതടവ് ഉൾപ്പെടെയുള്ള കർശനമായ ശിക്ഷ നിർദ്ദേശിക്കുന്നു.

**************

(Release ID: 2133102)