ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

കുറഞ്ഞത് 10 വർഷ യോഗ്യതാ സേവനം പൂര്‍ത്തിയാക്കി വിരമിച്ച കേന്ദ്ര സർക്കാർ എന്‍പിഎസ് വരിക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) പ്രകാരം അധിക ആനുകൂല്യങ്ങൾ നേടാം

യുപിഎസ് ആനുകൂല്യങ്ങൾ ഇതിനകം നേടിയ എന്‍പിഎസ് ആനുകൂല്യങ്ങൾക്ക് പുറമെ

Posted On: 30 MAY 2025 3:30PM by PIB Thiruvananthpuram

കുറഞ്ഞത് 10 വർഷ യോഗ്യതാ സേവനത്തോടെ 2025 മാര്‍ച്ച് 31-നോ അതിന് മുന്‍പോ വിരമിച്ച കേന്ദ്ര സർക്കാർ എന്‍പിഎസ് വരിക്കാർക്കോ നിയമപരമായി വിവാഹംചെയ്ത ജീവിതപങ്കാളിക്കോ ഏകീകൃത പെൻഷൻ പദ്ധതി ഇതിനകം നേടിയ എന്‍പിഎസ് ആനുകൂല്യങ്ങൾക്ക് പുറമെ (യുപിഎസ്) പ്രകാരം ഇനിപ്പറയുന്ന അധിക ആനുകൂല്യങ്ങൾ നേടാം.  

 

  • യോഗ്യതാ സേവനത്തിന്റെ ഓരോ ആറ് മാസത്തിനും അവസാനം ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും പത്തിലൊന്ന് ആകെത്തുക  (ഒറ്റത്തവണ) 

  • അനുവദനീയ യുപിഎസ് വിഹിതവും  എൻ‌പി‌എസിന് കീഴിലെ ക്ഷാമബത്ത ആശ്വാസധനവും (ഡി‌ആർ) ചേര്‍ന്ന തുകയില്‍നിന്ന് എന്‍പിഎസിന് കീഴിലെ വാര്‍ഷിക പ്രാതിനിധ്യ സംഖ്യ കുറച്ച തുകയുടെ അടിസ്ഥാനത്തില്‍ പ്രതിമാസ ടോപ്പ്-അപ്പ് തുക കണക്കാക്കുന്നു. 

  • ബാധകമായ പി‌പി‌എഫ് നിരക്കുകൾ പ്രകാരം സാധാരണ പലിശസഹിതം കുടിശ്ശിക.


 

യുപിഎസ് ആനുകൂല്യങ്ങൾ ഇനിപ്പറയുന്ന രീതികളിലൂടെ നേടാം:

 

  • നേരിട്ടുള്ള രീതി - ഡിഡിഒയെ സന്ദർശിച്ച് ഫോം സമർപ്പിക്കാം (വരിക്കാർക്ക് ബി 2, നിയമപരമായി വിവാഹംചെയ്ത പങ്കാളിക്ക് ബി4/ബി6 ഫോമുകള്‍). ഈ ഫോമുകള്‍ www.npscra.nsdl.co.in/ups.php എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 

  • ഓൺലൈൻ രീതി - www.npscra.nsdl.co.in/ups.php  സന്ദർശിച്ച് ഓൺലൈൻ ഫോം പൂരിപ്പിക്കാം.

  • ആനുകൂല്യങ്ങൾ നേടാനുള്ള അവസാന തീയതി: 2025 ജൂൺ 30.

 

 

കൂടുതൽ വിവരങ്ങൾക്ക്: https://www.pfrda.org.in/index1.cshtml?lsid=546 എന്ന ലിങ്കില്‍ വെബിനാറില്‍ പങ്കുചേരാം. 

 

യുപിഎസ് ഹെൽപ്പ് ഡെസ്‌ക് (ടോൾ-ഫ്രീ) നമ്പർ -18005712930

 

*****************


(Release ID: 2132774)