യു.പി.എസ്.സി
azadi ka amrit mahotsav

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പുതിയ ഓൺലൈൻ അപേക്ഷാ പോർട്ടൽ അവതരിപ്പിച്ചു

Posted On: 28 MAY 2025 6:02PM by PIB Thiruvananthpuram

 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷാ ഫോം ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനും പൂരിപ്പിക്കുന്നതിനുമായി ഒരു പുതിയ ഓൺലൈൻ അപേക്ഷാ പോർട്ടൽ  അവതരിപ്പിച്ചു. യുപിഎസ്‌സി ഓൺലൈൻ അപേക്ഷാ പോർട്ടലിന്റെ ഹോം പേജിൽ അക്കൗണ്ട് ക്രിയേഷൻ, യൂണിവേഴ്സൽ രജിസ്ട്രേഷൻ, കോമൺ ആപ്ലിക്കേഷൻ ഫോം, എക്സാമിനേഷൻ എന്നിങ്ങനെ 4 വ്യത്യസ്ത വിഭാഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഇതിൽ കോമൺ ആപ്ലിക്കേഷൻ ഫോം വിഭാഗത്തിൽ എല്ലാ പരീക്ഷകൾക്കും പൊതുവായതും ഉദ്യോഗാർത്ഥികൾക്ക് എപ്പോൾ വേണമെങ്കിലും പൂരിപ്പിക്കാവുന്നതുമായ വിവരങ്ങൾ അടങ്ങിയിരിക്കുന്നു.

എക്സാമിനേഷൻ വിഭാഗത്തിൽ പരീക്ഷാ അറിയിപ്പുകൾ, പരീക്ഷാ അപേക്ഷ, അപേക്ഷയുടെ തൽസ്ഥിതി എന്നിവയെ പറ്റിയുള്ള വിവരങ്ങൾ ആണ് ഉള്ളത്. ഉദ്യോഗാർത്ഥികൾ പരീക്ഷാ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന കാലയളവിൽ പരീക്ഷയുമായി ബന്ധപ്പെട്ട നിർദ്ദിഷ്ട വിവരങ്ങൾ മാത്രം ഈ ഭാഗത്ത് പൂരിപ്പിച്ചാൽ മതിയാകും

 ഉദ്യോഗാർത്ഥികൾക്ക് ആദ്യത്തെ മൂന്ന് ഭാഗങ്ങൾ എപ്പോൾ വേണമെങ്കിലും പൂരിപ്പിക്കാനാകും. പുതിയ ഈ ക്രമീകരണം യുപിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാൻ  സദാസജ്ജരായിരിക്കാൻ ഉദ്യോഗാർത്ഥികളെ  സഹായിക്കും. പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഉണ്ടാകുമ്പോൾ ഈ വിവരങ്ങളിൽ ആവശ്യമെങ്കിൽ പുതുക്കലുകൾ വരുത്തി അപേക്ഷിക്കാനും അതുവഴി സമയം ലാഭിക്കാനും അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനും കഴിയും.

https://upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി പുതുതായി അവതരിപ്പിച്ച പോർട്ടലിൽ എല്ലാ അപേക്ഷകരും അപേക്ഷകൾ പൂരിപ്പിച്ച് അവരുടെ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. പഴയ വൺ ടൈം രജിസ്ട്രേഷൻ (OTR) മൊഡ്യൂൾ ഇനി പ്രവർത്തനക്ഷമമായിരിക്കില്ല.

 അപേക്ഷ പൂരിപ്പിക്കുന്നതിനും രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിനുമായി ഉദ്യോഗാർത്ഥികൾക്കുള്ള വിശദമായ നിർദ്ദേശങ്ങൾ ഹോം പേജിലും എല്ലാ പ്രൊഫൈലുകളിലും/മൊഡ്യൂളുകളിലും ലഭ്യമാണ്.

 ഉദ്യോഗാർത്ഥികളുടെ തിരിച്ചറിയൽ രേഖയുടെയും മറ്റ് വിശദാംശങ്ങളുടെയും സുഗമവും കൃത്യവുമായ സ്ഥിരീകരണത്തിനും ആധികാരികത ഉറപ്പാക്കുന്നതിനുമായി യൂണിവേഴ്സൽ ആപ്ലിക്കേൻ വിഭാഗത്തിൽ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് ഉപയോഗിക്കാൻ ഉദ്യോഗാർത്ഥികളോട് നിർദ്ദേശിക്കുന്നു. എല്ലാ പരീക്ഷകൾക്കും സ്ഥിരവും പൊതുവായതുമായ രേഖയായി ഇത് വർത്തിക്കും

പുതിയ ആപ്ലിക്കേഷൻ പോർട്ടൽ 28.05.2025 മുതൽ പ്രാബല്യത്തിൽ വരും. 28.05.2025 ന് വിജ്ഞാപനം പുറപ്പെടുവിക്കുന്ന CDS പരീക്ഷ-II, 2025, NDA&NA-II, 2025 എന്നിവയ്ക്കുള്ള അപേക്ഷകൾ പുതിയ ഓൺലൈൻ അപേക്ഷ പോർട്ടൽ വഴിയാകും സ്വീകരിക്കുക.


(Release ID: 2132227)