വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ട്
സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ ഫ്രാൻസ് സന്ദർശനം
Posted On:
26 MAY 2025 5:45PM by PIB Thiruvananthpuram
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ സുവ്യക്തമായ നിലപാട് അറിയിക്കുക എന്ന ലക്ഷ്യത്തോടെ, പാർലമെന്റ് അംഗം ശ്രീ രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിൽ മുൻ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മുൻ അംബാസഡർ എന്നിവരടങ്ങുന്ന ഒരു സർവ്വകക്ഷി പാർലമെന്ററി സംഘം 2025 മെയ് 25 മുതൽ 27 വരെ ഫ്രാൻസ് സന്ദർശിക്കുകയാണ്. പ്രതിനിധി സംഘം ഇന്ന് വൈകുന്നേരം പാരീസിലെത്തി.
പ്രതിനിധി സംഘത്തിലെ അംഗങ്ങൾ:
1. ശ്രീ. രവിശങ്കർ പ്രസാദ് : പാർലമെൻ്റ് അംഗം (ലോക്സഭ); മുൻ കേന്ദ്ര നിയമ, വാർത്താ വിനിമയ, ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രി.
2. ഡോ. ദഗ്ഗുബതി പുരന്ദേശ്വരി: പാർലമെൻ്റ് അംഗം (ലോക്സഭ); മുൻ കേന്ദ്ര വാണിജ്യ, വ്യവസായ, മാനവ വിഭവശേഷി വികസന സഹമന്ത്രി
3. ശ്രീമതി. പ്രിയങ്ക ചതുർവേദി : പാർലമെൻ്റ് അംഗം (രാജ്യസഭ); വാർത്താവിനിമയ-വിവര സാങ്കേതിക പാർലമെൻ്ററി സമിതി അംഗം
4. ശ്രീ. ഗുലാം അലി ഖത്താന : പാർലമെൻ്റ് അംഗം (രാജ്യസഭ); ഉറുദു ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ കൗൺസിൽ അംഗം
5. ഡോ. അമർ സിംഗ് : പാർലമെന്റ് അംഗം (ലോക്സഭ)
6. ശ്രീ. സാമിക് ഭട്ടാചാര്യ: പാർലമെന്റ് അംഗം (രാജ്യസഭ); ആഭ്യന്തര, പാർലമെന്ററി കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
7. ഡോ. എം. തമ്പിദുരൈ: പാർലമെന്റ് അംഗം (രാജ്യസഭ); മുൻ കേന്ദ്ര നിയമ, കമ്പനി കാര്യ മന്ത്രി
8. ശ്രീ. എം. ജെ. അക്ബർ: മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി
9. അംബാസഡർ പങ്കജ് സരൺ: ഇന്ത്യയുടെ മുൻ സഹ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; ബംഗ്ലാദേശ്, റഷ്യ എന്നിവിടങ്ങളിലെ മുൻ ഇന്ത്യൻ അംബാസഡർ.
ഫ്രാൻസിൽ പര്യടനം നടത്തുന്ന സമയത്ത്, സെനറ്റ്, നാഷണൽ അസംബ്ലി എന്നിവയിലെ അംഗങ്ങൾ, ബൗദ്ധികർ, മാധ്യമങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട ഒരു സംഘം ഇന്ത്യൻ പ്രവാസികൾ എന്നിവരുമായി പ്രതിനിധി സംഘം സംവദിക്കും.
(Release ID: 2131530)