രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

'ആർട്ടിസ്റ്റ്സ് ഇൻ റെസിഡൻസ്' പരിപാടിയുടെ ഭാഗമായി മധുബനി, ഗോണ്ട്  കലാകാരന്മാർ രാഷ്ട്രപതിയെ സന്ദർശിച്ചു

Posted On: 26 MAY 2025 3:21PM by PIB Thiruvananthpuram
രാഷ്ട്രപതി ഭവനിൽ നടക്കുന്ന 'ആർട്ടിസ്റ്റ്സ് ഇൻ റെസിഡൻസ്' പരിപാടിയുടെ ഭാഗമായി ഇന്ന് (മെയ് 26, 2025) കലാകാരന്മാരുടെ ഒരു സംഘം രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു. 'ആർട്ടിസ്റ്റ്സ് ഇൻ റെസിഡൻസ് പ്രോഗ്രാം - കലാ ഉത്സവ്' എന്ന പരിപാടിയിൽ രാജ്യത്തെ പരമ്പരാഗത കലാരൂപങ്ങൾ അവയുടെ യഥാർത്ഥ തനിമയിൽ പ്രദർശിപ്പിക്കുന്നു. തലമുറകളായി വൈവിധ്യമാർന്ന കലാരൂപങ്ങൾ പിന്തുടരുന്ന ഇന്ത്യയിലെ നാടോടി, ഗോത്ര, പരമ്പരാഗത കലാകാരന്മാർക്ക് കലാ ഉത്സവ് പരിപാടിയോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ ഒരു വേദി നൽകിയിട്ടുണ്ട്.
 
 'ആർട്ടിസ്റ്റ്സ്-ഇൻ-റെസിഡൻസ്' പരിപാടിക്ക് കീഴിൽ മധ്യപ്രദേശിലെ ഗോണ്ട് കലയിലെയും ബീഹാറിലെ മധുബനി കലയിലെയും കലാകാരന്മാർ 2025 മെയ് 20 മുതൽ 27 വരെ രാഷ്ട്രപതി ഭവനിൽ താമസിക്കുന്നു. ഇവരിൽ മധുബനി കലാകാരന്മാർ - ശാന്തി ദേവി, അംബികാ ദേവി, മനീഷ ഝാ, പ്രീതി കർൺ, രഞ്ജൻ പാസ്വാൻ, ശാന്തി ദേവി, ഊർമ്മിള ദേവി, ശ്രാവൺ പാസ്വാൻ, കുമാരി നളിനി ഷാ, മോത്തി കർൺ എന്നിവരും ഗോണ്ട് കലാകാരന്മാർ - ദുർഗാബായി വ്യം, സുഭാഷ് വ്യം, നൻകുസിയ ശ്യാം, റാം സിംഗ് ഉർവേതി, റാം സിംഗ് ഉർവേതി, ദിലീപ് ശ്യാം, ചമ്പകലി, ഹീരമൻ ഉർവേതി,ജപ്പാനി ശ്യാം ധുർവേ എന്നിവരും ഉൾപ്പെടുന്നു.
 
 രാഷ്ട്രപതി ഭവനിൽ താമസിക്കുന്ന സമയത്ത് അവർ വരച്ച ചിത്രങ്ങൾ രാഷ്ട്രപതി വീക്ഷിച്ചു. ഇന്ത്യയുടെ പ്രധാനപ്പെട്ട പരമ്പരാഗത കലാരൂപങ്ങൾക്ക് അവർ നൽകിയ സംഭാവനകളെ അഭിനന്ദിച്ച രാഷ്ട്രപതി അവരുടെ ഭാവി കലാ സംരംഭങ്ങൾക്ക് വിജയാശംസകളും നേർന്നു.

(Release ID: 2131382)