തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ഗുജറാത്ത്, കേരളം, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ സമയക്രമം

Posted On: 25 MAY 2025 12:12PM by PIB Thiruvananthpuram

ഗുജറാത്ത്, കേരളം, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ താഴെപ്പറയുന്ന നിയമസഭാ മണ്ഡലങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനായി ഉപതെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ തീരുമാനിച്ചു:

ക്രമനമ്പർ

സംസ്ഥാനം/കേന്ദ്രഭരണപ്രദേശം

നിയമസഭാമണ്ഡലം - നമ്പരും പേരും 

ഒഴിവുവരാനുള്ള കാരണം

  1.  

ഗുജറാത്ത്

24-കഡി (SC)

ശ്രീ കർസൻഭായ് പുഞ്ജാഭായ് സോളങ്കിയുടെ മരണം

  1.  

87-വിസാവദർ

ശ്രീ ഭയാനി ഭൂപേന്ദ്രഭായി ഗണ്ഡുഭായിയുടെ രാജി

  1.  

കേരളം

35-നിലമ്പൂർ

ശ്രീ പി വി അ‌ൻവറിന്റെ രാജി

  1.  

പഞ്ചാബ്

64-ലുധിയാന വെസ്റ്റ്

ശ്രീ ഗുർപ്രീത് ബസ്സി ഗോഗിയുടെ മരണം

  1.  

പശ്ചിമ ബംഗാൾ

80-കാളിഗഞ്ജ്

ശ്രീ നസിറുദ്ദീൻ അഹമ്മദിൻ്റെ മരണം

 

ഉപതെരഞ്ഞെടുപ്പിന്റെ സമയക്രമം താഴെ കൊടുത്തിരിക്കുന്നു.
 
1. വോട്ടർ പട്ടിക
 
 സ്വതന്ത്രവും നീതിയുക്തവും വിശ്വസനീയവുമായ തെരഞ്ഞെടുപ്പിന് അടിസ്ഥാനം യഥാർഥവും പുതുക്കിയതുമായ വോട്ടർ പട്ടികകളാണെന്നു കമ്മീഷൻ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ പട്ടികയുടെ ഗുണനിലവാരം, കൃത്യത, വിശ്വാസ്യത എന്നിവ മെച്ചപ്പെടുത്തുന്നതിൽ സുസ്ഥിരമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 14-ൽ തെരഞ്ഞെടുപ്പ് നിയമങ്ങൾ (ഭേദഗതി)-2021 ഭേദഗതി ചെയ്തശേഷം, വോട്ടറായി ഉൾപ്പെടുത്തുന്നതിന് നാല് യോഗ്യതാ തീയതികൾ വ്യവസ്ഥയായി ചേർത്തിരിക്കുന്നു. അതനുസരിച്ച്, 2025 ഏപ്രിൽ 1 യോഗ്യതാ തീയതിയായി പരാമർശിച്ച്, കമ്മീഷൻ വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പരിഷ്കരണം നടത്തി. അതിൽ വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന യോഗ്യരായ പൗരന്മാരിൽ നിന്ന് 2025 ഏപ്രിൽ 1 യോഗ്യതാ തീയതിയായി കണക്കാക്കി അപേക്ഷകൾ ക്ഷണിച്ചു. വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പരിഷ്കരണം സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷം, 2025 മെയ് 5 ന് വോട്ടർ പട്ടികയുടെ അന്തിമരൂപം പ്രസിദ്ധീകരിച്ചു.
 
എങ്കിലും, നാമനിർദേശം സമർപ്പിക്കുന്ന അവസാന തീയതിവരെ, അതുമായി ബന്ധപ്പെട്ട യോഗ്യതാ തീയതിയെ അടിസ്ഥാനമാക്കി, നാമനിർദേശം സമർപ്പിക്കുന്ന അവസാന തീയതിക്ക് പത്തു ദിവസം മുൻപുവരെ ലഭിച്ച അപേക്ഷകളെ അടിസ്ഥാനമാക്കി, വോട്ടർ പട്ടികയുടെ തുടർച്ചയായ പുതുക്കൽ പ്രക്രിയ നടത്തും.
 
2.ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും (EVM) വിവിപാറ്റുകളും (VVPATs)
 
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഉപതിരഞ്ഞെടുപ്പിൽ ഇവിഎമ്മുകളും വിവിപാറ്റുകളും ഉപയോഗിക്കാൻ കമ്മീഷൻ തീരുമാനിച്ചു. ആവശ്യത്തിന് ഇവിഎമ്മുകളും വിവിപാറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഈ യന്ത്രങ്ങളുടെ സഹായത്തോടെ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
 
3. വോട്ടർമാരെ തിരിച്ചറിയൽ
 
വോട്ടറെ തിരിച്ചറിയുന്നതിനുള്ള പ്രധാന തിരിച്ചറിയൽ രേഖ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് (ഇപിഐസി) ആയിരിക്കണം. എങ്കിലും താഴെപ്പറയുന്ന ഏതെങ്കിലും തിരിച്ചറിയൽ രേഖകൾ പോളിംഗ് സ്റ്റേഷനിൽ കാണിക്കാവുന്നതാണ്:
 
• ആധാർ കാർഡ്,
• MGNREGA തൊഴിൽ കാർഡ്,
• ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ പതിച്ച പാസ്ബുക്കുകൾ
• തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നൽകുന്ന ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
• ഡ്രൈവിംഗ് ലൈസൻസ്
• പാൻ കാർഡ്
• എൻപിആറിനു കീഴിൽ ആർജിഐ നൽകുന്ന സ്മാർട്ട് കാർഡ്,
• ഇന്ത്യൻ പാസ്‌പോർട്ട്
• ഫോട്ടോ പതിച്ച പെൻഷൻ രേഖ
• കേന്ദ്ര/സംസ്ഥാന ഗവണ്മെന്റ്/പൊതുമേഖലാ സ്ഥാപനങ്ങൾ/പൊതു ലിമിറ്റഡ് കമ്പനികൾ ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിച്ച സർവീസ് തിരിച്ചറിയൽ കാർഡുകൾ,
• എംപിമാർ/എംഎൽഎമാർ/എംഎൽസിമാർ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ.
• കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നൽകുന്ന തനത് ഭിന്നശേഷി തിരിച്ചറിയൽ (യുഡിഐഡി) കാർഡ്
 
4. മാതൃകാ പെരുമാറ്റച്ചട്ടം
 
മൊത്തത്തിൽ അല്ലെങ്കിൽ ഭാഗികമായി തെരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന ജില്ലയിൽ(കളിൽ), തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2024 ജനുവരി 2-നുള്ള (BYE ELECTIONS) എന്ന് രേഖപ്പെടുത്തിയ 437/6/1NST/ECI/FUNCT/MCC/2024 നമ്പരിലുള്ള നിർദേശത്തിൽ (കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്) പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി, പെരുമാറ്റച്ചട്ടം ഉടൻ പ്രാബല്യത്തിൽ വരും.
 
5. ക്രിമിനൽ പശ്ചാത്തലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ
 
ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ പ്രചാരണ കാലയളവിൽ മൂന്ന് തവണ പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലൂടെയും ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടി അവരുടെ സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങൾ അവരുടെ വെബ്‌സൈറ്റിലും പത്രങ്ങളിലും ടെലിവിഷൻ ചാനലുകളിലും മൂന്ന് തവണ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
 
തിരഞ്ഞെടുപ്പ് കമ്മീഷൻ 2020 സെപ്റ്റംബർ 16-നുള്ള 3/4/2019/SDR/Vol. IV നമ്പർ രേഖയിലൂടെ നൽകിയ നിർദേശം പ്രകാരം, ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളുടെ വിവരം പ്രസിദ്ധീകരിക്കുന്നതിനുള്ള സമയപരിധി താഴെ പറയുന്ന വിധത്തിൽ മൂന്ന് ഘട്ടങ്ങളായി തിരിച്ച് നിശ്ചയിക്കേണ്ടതാണ്. അ‌തിലൂടെ വോട്ടർമാർക്ക് അത്തരം സ്ഥാനാർത്ഥികളുടെ പശ്ചാത്തലത്തെക്കുറിച്ച് അറിയാൻ മതിയായ സമയം ലഭിക്കും
  • നാമനിർദേശം പിൻവലിക്കുന്നതിന്റെ ആദ്യ 4 ദിവസത്തിനുള്ളിൽ.
  • അടുത്ത 5 മുതൽ 8 വരെയുള്ള ദിവസങ്ങൾക്കിടയിൽ.
  • 9-ാം ദിവസം മുതൽ പ്രചാരണത്തിന്റെ അവസാന ദിവസം വരെ (വോട്ടെടുപ്പിനു രണ്ടുദിവസം മുമ്പ്)
(ഉദാഹരണം : പിൻവലിക്കാനുള്ള അവസാന തീയതി മാസത്തിലെ 10-ാം തീയതിയും വോട്ടെടുപ്പ് മാസത്തിലെ 24-ാം തീയതിയുമാണെങ്കിൽ, പ്രഖ്യാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള ആദ്യഘട്ടം മാസത്തിലെ 11-നും 14-നും ഇടയിലാകണം. രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടം യഥാക്രമം ആ മാസത്തിലെ 15-നും 18-നും ഇടയിലും ,19-നും 22-നും ഇടയിലും  ആകണം.)
 
 ഈ നിബന്ധനകൾ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഇനിപ്പറയുന്ന വിധികളുടെ അടിസ്ഥാനത്തിലാണ് രൂപീകരിച്ചത്: 2015-ലെ റിട്ട് പെറ്റീഷൻ (സി) നമ്പർ 784 (ലോക് പ്രഹാരി vs യൂണിയൻ ഓഫ് ഇന്ത്യയും മറ്റുള്ളവരും); 2011-ലെ റിട്ട് പെറ്റീഷൻ (സിവിൽ) നമ്പർ 536 (പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷനും മറ്റുള്ളവരും vs യൂണിയൻ ഓഫ് ഇന്ത്യ )
 
ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുമ്പോൾ, രാഷ്ട്രീയ പാർട്ടികൾ ഈ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന് പിന്നിലുള്ള വിശദമായ കാരണം, അവരുടെ തത്സമയ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും പത്രങ്ങളിലൂടെയും പ്രസിദ്ധീകരിക്കുകയും, തെരഞ്ഞെടുക്കപ്പെട്ട് 48 മണിക്കൂറിനകം പാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും വേണം. ഈ നിബന്ധനകൾ സംബന്ധിച്ച വിശദവിവരങ്ങൾ 2022 ജനുവരി 11-നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം നമ്പർ 3/4/2021/SDR/Vol. III-ൽ ഉൾപ്പെട്ടിരിക്കുന്നു (കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്).
 
'നിങ്ങളുടെ സ്ഥാനാർത്ഥികളെ അറിയാം' എന്ന ശീർഷകത്തിലുള്ള ആപ്ലിക്കേഷനിലും ഈ വിവരങ്ങൾ ലഭ്യമാകും.
 
6. കുടിശ്ശിക ഇല്ല എന്നതിനുള്ള സർട്ടിഫിക്കറ്റ് 
 
തെരഞ്ഞെടുപ്പ് വിജ്ഞാപന തീയതിക്ക് മുൻപുള്ള അവസാന 10 വർഷത്തിനിടയിൽ, ഗവണ്മെന്റ് നൽകുന്ന താമസ സൗകര്യം ഉപയോഗിച്ചിട്ടുള്ള ഏതെങ്കിലും പ്രതിനിധി സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇനിപ്പറയുന്ന മേഖലകളിൽ ചുമതലയുള്ള ഏജൻസികളിൽ നിന്ന് കുടിശിക ഇല്ലെന്ന സർട്ടിഫിക്കറ്റ് (No Dues Certificate) ലഭിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്:
(a) വാടക
(b) വൈദ്യുതി നിരക്കുകൾ
(c) വെള്ളം സംബന്ധിച്ച നിരക്കുകൾ
(d) ടെലിഫോൺ ചാർജുകൾ
ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ 2024 മേയ് 3-നുള്ള കമ്മീഷൻ കത്ത് നമ്പർ 3/ER/2023/SDR/Vol. IV-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്.
 
*********************
ഉപതിരഞ്ഞെടുപ്പിനുള്ള സമയക്രമം
 
 

തെരഞ്ഞെടുപ്പു നടപടിക്രമം

തീയതിയും ദിവസവും

ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച തീയതി

2025 മെയ് 26

(തിങ്കളാഴ്‌ച)

നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി

2025 ജൂൺ 2

(തിങ്കളാഴ്‌ച)

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തീയതി

2025 ജൂൺ 3

(ചൊവ്വാഴ്ച)

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി

2025 ജൂൺ 5

(വ്യാഴം)

തെരഞ്ഞെടുപ്പ് തീയതി

 

2025 ജൂൺ 19

(വ്യാഴം)

വോട്ടെണ്ണൽ തീയതി

 

2025 ജൂൺ 23

(തിങ്കളാഴ്‌ച)

തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള തീയതി

2025 ജൂൺ 25നു മുമ്പ്

(ബുധൻ)

 
******************

(Release ID: 2131145)