പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മാവോയിസത്തിന്റെ ഭീഷണി ഇല്ലാതാക്കാനുള്ള സേനകളുടെ ശ്രമങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി

Posted On: 21 MAY 2025 5:07PM by PIB Thiruvananthpuram

മാവോയിസത്തിന്റെ ഭീഷണി ഇല്ലാതാക്കുന്നതിനും നമ്മുടെ ജനങ്ങൾക്ക് സമാധാനത്തിന്റെയും പുരോഗതിയുടെയും ജീവിതം ഉറപ്പാക്കുന്നതിനുമുള്ള ​ഗവൺമെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകളുടെ ശ്രമങ്ങളെ പ്രശംസിച്ചു.

കേന്ദ്രമന്ത്രി ശ്രീ അമിത് ഷായുടെ എക്സിലെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു:

"ഈ ശ്രദ്ധേയമായ വിജയത്തിന് നമ്മുടെ സേനകളിൽ അഭിമാനിക്കുന്നു. മാവോയിസത്തിന്റെ ഭീഷണി ഇല്ലാതാക്കാനും നമ്മുടെ ജനങ്ങൾക്ക് സമാധാനത്തിന്റെയും പുരോഗതിയുടെയും ജീവിതം ഉറപ്പാക്കാനും നമ്മുടെ ​ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്."

 

 

***

SK


(Release ID: 2130308)