പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്രയിലെ സോലാപൂരിലുണ്ടായ തീപിടിത്ത ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു
പിഎംഎൻആർഎഫിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു
Posted On:
18 MAY 2025 9:27PM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെ സോലാപൂരിലുണ്ടായ തീപിടിത്ത ദുരന്തത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു; "മഹാരാഷ്ട്രയിലെ സോലാപൂരിൽ ഉണ്ടായ തീപിടുത്ത ദുരന്തത്തിൽ നിരവധി ജീവനുകൾ
നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും: പ്രധാനമന്ത്രി" @narendramodi.
-SK -
(Release ID: 2129524)