പ്രധാനമന്ത്രിയുടെ ഓഫീസ്
ഛത്തീസ്ഗഢിലെ റായ്പുരിൽ വാഹനാപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
പിഎംഎൻആർഎഫിൽനിന്നു പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു
Posted On:
12 MAY 2025 5:46PM by PIB Thiruvananthpuram
ഛത്തീസ്ഗഢിലെ റായ്പുരിൽ വാഹനാപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്നു ശ്രീ മോദി ആശംസിച്ചു.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കു രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പിഎംഎൻആർഎഫിൽനിന്നു പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്:
“ഛത്തീസ്ഗഢിലെ റായ്പുരിൽ വാഹനാപകടത്തിലുണ്ടായ ജീവഹാനിയിൽ അനുശോചനം അറിയിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയുംവേഗം സുഖം പ്രാപിക്കട്ടെ.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കു രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പിഎംഎൻആർഎഫിൽനിന്നു ധനസഹായം നൽകും: പ്രധാനമന്ത്രി നരേന്ദ്ര മോദി”.
**********
-SK-
(Release ID: 2128254)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada