വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
WAVEX 2025: മാധ്യമ& വിനോദ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ നിക്ഷേപ സാധ്യതകളെ എടുത്തുകാണിക്കുന്നു; മാധ്യമ& വിനോദ മേഖലയ്ക്കായി പ്രത്യേക ഏഞ്ചൽ ശൃംഖലയായിി പ്രവർത്തിക്കുന്നു
വേവ്സ്ൽ 30 സ്റ്റാർട്ടപ്പുകൾക്ക് ആശയ അവതരണത്തിന് നേരിട്ട് അവസരങ്ങൾ നൽകി.
Posted On:
04 MAY 2025 2:15PM
|
Location:
PIB Thiruvananthpuram
മുംബൈയിൽ നടക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയ്ക്ക് (WAVES) കീഴിലുള്ള പ്രധാന സ്റ്റാർട്ടപ്പ് സംരംഭമായ WAVEX 2025, നൂതനാശയം , സംരംഭകത്വം, നിക്ഷേപം എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു കൂട്ടായ്മയാണ്.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ (MIB) ജോയിന്റ് ഡയറക്ടർ ശ്രീ അശുതോഷ് മൊഹ്ലെ, WAVEX-നെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത അവലോകനം നടത്തി.മാധ്യമ& വിനോദ മേഖലയിൽ സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കുന്നതിനും അവരുടെ ആശയങ്ങൾ വികസിപ്പിക്കുന്നതിന് ഒരു ദേശീയ വേദി നൽകുന്നതിനുമുള്ള WAVEX ന്റെ കാഴ്ചപ്പാടിനെ അദ്ദേഹം എടുത്തു പറഞ്ഞു.
ഈ സംരംഭത്തിന് ലഭിച്ച മികച്ച പ്രതികരണത്തിൽ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (IMAI) ചീഫ് ഗ്രോത്ത് ഓഫീസർ സന്ദീപ് ജിൻഗ്രാൻ സംതൃപ്തി പ്രകടിപ്പിച്ചു. “ആയിരത്തിലധികം അപേക്ഷകൾ ഞങ്ങൾക്ക് ലഭിച്ചു. അവയിൽ മുപ്പതോളം അപേക്ഷകൾ നേരിട്ട് നിക്ഷേപകർക്ക് കൈമാറി. പകുതിയിലധികം സ്റ്റാർട്ടപ്പുകളിൽ ഇതിനകം സജീവമായ സംഭാഷണങ്ങൾ നടക്കുന്നു,” അദ്ദേഹം വെളിപ്പെടുത്തി. മാധ്യമ& വിനോദ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് അത്തരം ശ്രമങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു.
സംരംഭത്തിന്റെ പരിവർത്തന സാധ്യതകളെക്കുറിച്ചുള്ള കൂടുതൽ കാഴ്ചപ്പാടുകൾ നിക്ഷേപകർ പങ്കുവെച്ചു. ഒരു സ്റ്റാർട്ടപ്പ് സ്ഥാപകൻ എന്ന നിലയിൽ നിന്ന് നിക്ഷേപകനായി മാറിയ തന്റെ വ്യക്തിപരമായ യാത്രയെക്കുറിച്ച് ഈ പരിപാടിയുടെ പങ്കാളി കൂടിയായ വാം അപ്പ് വെഞ്ച്വേഴ്‌സിലെ ശ്രീ രാജേഷ് ജോഷി വിശദീകരിച്ചു. “ജീവിതം ഒരു പൂർണ്ണ വൃത്തത്തിലെത്തിയിരിക്കുന്നു... ഞങ്ങൾ ഇപ്പോൾ 11 സ്റ്റാർട്ടപ്പുകളുമായി സംസാരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മേഖലയ്ക്ക് ധനസഹായം നൽകുന്നതിൽ പരമ്പരാഗതമായി കാണപ്പെടുന്ന വിമുഖത CABIL സ്ഥാപകനായ ശ്രീ മുസ്തഫ ഹാർനെസ്‌വാല എടുത്തുപറഞ്ഞു. “പലരും മാധ്യമങ്ങളിലും വിനോദത്തിലും നിക്ഷേപിക്കുന്നതിൽ നിന്ന് പിന്മാറി നിൽക്കുന്നു. ആ ചിന്താഗതി WAVES മാറ്റുകയാണ്. മാധ്യമ, വിനോദ മേഖലയ്‌ക്കായി ഒരു പ്രത്യേക ഏഞ്ചൽ നെറ്റ്‌വർക്ക് സൃഷ്ടിക്കുന്നതിലും അന്താരാഷ്ട്ര ഗവൺമെന്റുകളുമായുള്ള സഹകരണത്തിലൂടെ ആഗോള ബന്ധങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിലും ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നു.” അദ്ദേഹം പറഞ്ഞു.
വികസിച്ചുകൊണ്ടിരിക്കുന്ന സ്റ്റാർട്ടപ്പ് അന്തരീക്ഷത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകിക്കൊണ്ട് മാധ്യമങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും പാനൽ അഭിസംബോധന ചെയ്തു. അർത്ഥവത്തായ ഉള്ളടക്കത്തെ നിക്ഷേപകർ എങ്ങനെ തിരിച്ചറിയുന്നു എന്ന ചോദ്യത്തിന് സൈബർ ഭീഷണിയും ലൈംഗിക ഉള്ളടക്കവും ഒഴിവാക്കാൻ സഹായിക്കുന്ന ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്ന സ്റ്റാർട്ടപ്പ് ആപ്പായ “ഗിഗിൾ” ന്റെ ഉദാഹരണം ശ്രീ രാജേഷ് ഉദ്ധരിച്ചു. ഉത്തരവാദിത്വ നൂതനാശയത്തിനുള്ള ഒരു മികച്ച മാനദണ്ഡമായി ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചു.
സ്ത്രീ സംരംഭകരുടെ പ്രാതിനിധ്യം പരിമിതമാണെന്ന് ശ്രീ സന്ദീപ് അഭിപ്രായപ്പെട്ടു.“മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഭാവി പതിപ്പുകളിൽ കൂടുതൽ വനിതാ സംരംഭകർ കടന്നുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയുടെ മാതൃക കൂടുതൽ വിപുലമാക്കിക്കൊണ്ട് , രണ്ട് ദിവസത്തിനുള്ളിൽ 30 സ്റ്റാർട്ടപ്പുകൾക്ക് അവയുടെ ആശയ അവതരണത്തിന് അവസരങ്ങൾ നൽകിയതായി സന്ദീപ് ജിൻഗ്രാൻ അറിയിച്ചു. ഉള്ളടക്ക സ്രഷ്ടാക്കൾക്ക് സാമ്പത്തിക വരുമാനത്തിന്റ ആവശ്യകത ചൂണ്ടിക്കാട്ടിയ മുസ്തഫ ഹാർനെസ്‌വാല, WAVES പോലുള്ള സംരംഭങ്ങൾ ആ വിടവ് നികത്താൻ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.
എം&ഇ മേഖലയിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിലെ പഴയ അതിരുകൾ ഭേദിക്കുകയും രാജ്യത്തുടനീളമുള്ള നൂതനാശയ വിദഗ്ധർക്ക് പുതിയ അവസരങ്ങൾ നൽകുകയും ചെയ്തുകൊണ്ട് WAVEX 2025 ഒരു നിർണായക സംരംഭമായി മാറിയിരിക്കുന്നു.
***************
Release ID:
(Release ID: 2126810)
| Visitor Counter:
15